പത്തനംതിട്ട : കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ ജില്ലയിൽ ന്യൂനപക്ഷ യുവജനങ്ങൾക്ക് വിവാഹപൂർവ കൗൺസലിംഗ് കോഴ്സ് പാത്ത് വേ സോഷ്യൽ ലൈഫ് വെൽനെസ് പ്രോഗ്രാം നടത്തുവാൻ താല്പര്യമുള്ള സർക്കാർ, എയ്ഡഡ്, അഫിലിയേറ്റീവ് കോളേജുകൾ, അംഗീകാരമുള്ള സംഘടനകൾ, മഹല്ല് ജമാഅത്തുകൾ , ചർച്ച് കമ്മിറ്റികൾ , ക്ലബുകൾ എന്നിവയിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 25നകം പ്രിൻസിപ്പൽ, ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം, പത്തനംതിട്ട എന്ന വിലാസത്തിലോ നേരിട്ടോ സമർപ്പിക്കണം. അപേക്ഷ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലോ, ഓഫീസിൽനിന്ന് നേരിട്ടോ ലഭ്യമാണ്. ഫോൺ: 9447 049 521, 9961 602 993.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |