SignIn
Kerala Kaumudi Online
Friday, 29 March 2024 11.00 AM IST

തീർത്ഥാടകർക്ക് സേവനങ്ങളുമായി ഡി.വൈ.എഫ്‌.ഐ

dyfi

പത്തനംതിട്ട : ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ അടൂർ, പന്തളം, വടശേരിക്കര, ളാഹ എന്നിവിടങ്ങളിലെ കരുതൽ കേന്ദ്രങ്ങളിൽ 'ഉറങ്ങാതെ പോകാം, ജാഗ്രത കേന്ദ്രം' എന്ന പേരിൽ ചുക്കുകാപ്പിയുമായി ഡി.വൈ.എഫ്.ഐ.
പത്തനംതിട്ടയിലും അടൂരിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായ കേന്ദ്രങ്ങൾ ഉണ്ടാകും. എന്താവശ്യങ്ങൾക്കും തീർത്ഥാടകർക്ക് സഹായം ലഭ്യമാക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായ കേന്ദ്രമുണ്ടാകും. രക്തം ,മരുന്ന്, ഭക്ഷണം തുടങ്ങി എന്താവശ്യങ്ങൾക്കും സഹായകേന്ദ്രത്തിൽ സമീപിക്കാം.

പമ്പയിൽ ആംബുലൻസ്

പമ്പ കേന്ദ്രീകരിച്ച് ഡി.വൈ.എഫ്.ഐ ആംബുലൻസുകൾ അടിയന്തര ഘട്ടങ്ങളിൽ തീർത്ഥാടകർക്ക് സൗജന്യ സേവനം ലഭ്യമാക്കും. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് നാളെ രാവിലെ 8.30ന് സൗജന്യ ആംബുലൻസ് സേവനം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി ബി.നിസാം, പ്രസിഡന്റ് എം.സി.അനീഷ് കുമാർ എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.