SignIn
Kerala Kaumudi Online
Friday, 19 April 2024 12.49 PM IST

മികവുമായി സ്പോർട്സ് അക്കാഡമി

sprots

കൊടുമൺ : കായിക രംഗത്ത് അഭിമാനമാവുകയാണ് ജില്ലാ സ്പോർട്സ് അക്കാഡമിയിലെ ജൂനിയർ വിദ്യാർത്ഥികൾ. ഇവിടെ താമസിച്ച് പഠിക്കുന്ന രാഹുൽ ആർ, അനക് ഷാ അക്ബർ , ആർ. വിഷ്ണു എന്നിവരാണ് നേട്ടം കൈവരിച്ചത്. ജൂനിയർ ബോയ്സ് 400, 800, 1500 ഓട്ട മത്സരങ്ങളിൽ രാഹുൽ .ആർ ഒന്നാമനായപ്പോൾ 400, 1500 ന് രണ്ടാം സ്ഥാനവും 800 മീറ്റർ ഓട്ട മത്സരത്തിൽ അനക് ഷാ അകബറിന് മൂന്നാം സ്ഥാനവും ലഭിച്ചു. വിഷ്ണുവിന് 110 മീറ്റർ ഹാർഡിൽസിൽ രണ്ടാം സ്ഥാനവും ലഭിച്ചു. ഇവർ മൂന്ന് പേർ മാത്രമാണ് ഇപ്പോൾ അക്കാഡമിയിൽ താമസിച്ച് പഠിക്കുന്നത്. രാഹുൽ പത്തനംതിട്ട കാതലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് വൺവിദ്യാർത്ഥിയാണ്. മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ പത്തിലും ഒൻപതിലും പഠിക്കുകയാണ് അനക് ഷാ അക്ബറും ആർ. വിഷ്ണുവും. കായിക അദ്ധ്യാപകരായ ജഗദീഷ് ആർ.കൃഷ്ണ, റോസമ്മ മാത്യൂ , റിജിൽ മാത്യു ഏബ്രഹാം എന്നിവരാണ് പരിശീലനം നൽകിയത് പത്തനംതിട്ട ബേയിസിക്സ് അത്ലറ്റിക് ക്ലബീൽ പരിശീലനത്തിനെത്തുന്ന വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും മേളയിൽ ഒന്നാം സ്ഥാനത്തെത്താൻ കഴിഞ്ഞിട്ടുണ്ട്

മുട്ടത്തുകോണം സ്കൂളിന് നേട്ടം (

കൊടുമൺ: സീനിയർ പെൺകുട്ടികളുടെ വിഭാഗം ക്രോസ് കൺട്രിയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ മുട്ടത്തുകോണം എസ്.എൻ. ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിന്. ഒന്നാം സ്ഥാനം എസ്. അനഘയ്ക്കും രണ്ടാം സ്ഥാനം മനീഷ എം. നായർക്കുമാണ്. ഇരുവരും പ്ലടുവിന് പഠിക്കുന്നു. എട്ടാം ക്ളാസ് മുതൽ ഇരുവരും ഒരു ക്ലാസിലാണ് പഠിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.