SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.07 AM IST

അയ്യപ്പസ്വാമി, ശബരിമല സന്നിധാനം പി.ഒ, പിൻ. 689713

post-office-

ശബരിമല : അയ്യപ്പസ്വാമിക്ക് സ്വന്തമായി ഒരു തപാൽ ഒാഫീസുണ്ട് സന്നിധാനത്ത്. 689713 സന്നിധാനം തപാൽ ഓഫീസിന്റെ പിൻകോഡാണ്. വർഷത്തിൽ മൂന്നുമാസം മാത്രമാണ് ഇൗ പിൻകോഡും തപാൽ ഓഫീസും സജീവമായിരിക്കുക. ഉത്സവകാലം കഴിയുന്നതോടെ പിൻകോഡ് നിർജീവമാകും. മണ്ഡല മകര വിളക്ക് കാലത്തു മാത്രമാണ് സന്നിധാനത്തെ പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉൾപ്പെടുന്നതാണ് ഇവിടുത്തെ തപാൽമുദ്ര. രാജ്യത്ത് മറ്റൊരിടത്തും തപാൽ വകുപ്പ് ഇത്തരം വേറിട്ട തപാൽ മുദ്രകൾ ഉപയോഗിക്കുന്നില്ല. ഈ മുദ്ര ചാർത്തിയ കത്തുകൾ വീടുകളിലേക്കും പ്രിയപ്പെട്ടവർക്കും അയയ്ക്കാൻ നിരവധി തീർത്ഥാടകരാണ് നിത്യവും സന്നിധാനം തപാൽ ഓഫീസിലെത്തുന്നത്. ഉത്സവകാലം കഴിഞ്ഞാൽ തപാൽമുദ്ര പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലെ ലോക്കറിലേക്ക് മാറ്റും. തപാൽ ഓഫീസ് കൈകാര്യം ചെയ്യുന്ന എഴുത്തുകളിലും മണി ഓർഡറികളിലുമുണ്ട് ഒരുപാട് കൗതുകങ്ങൾ. അയ്യപ്പസ്വാമിക്ക് നിത്യവും നിരവധി കത്തുകളാണിവിടെ ലഭിക്കുന്നത്. ഉദ്ദിഷ്ടകാര്യ ലാഭത്തിനും ആകുലതകൾ പങ്കുവച്ചും പ്രണയം പറഞ്ഞുമുള്ള കത്തുകൾ ഏറെയാണ്. ഉദ്ദിഷ്ടകാര്യങ്ങൾ നടത്തിത്തരണമെന്നാവശ്യപ്പെട്ടുള്ള മണിഓർഡറുകൾ, വീട്ടിലെ വിശേഷങ്ങളുടെ ക്ഷണക്കത്തുകൾ തുടങ്ങി ഒരുവർഷം നോക്കിയാലും തീരാത്തത്ര തപാൽ ഉരുപ്പടികൾ അയ്യപ്പന് വിവിധ കോണുകളിൽ നിന്ന് എത്തുന്നു. കത്തുകളും മണിയോഡറുകളും അയ്യപ്പന് മുന്നിൽ സമർപ്പിച്ച ശേഷം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർക്ക് കൈമാറുകയാണ് പതിവ്. ഇതരസംസ്ഥാനങ്ങളിൽ നിന്നാണ് ഇത്തരം കത്തുകളേറെയും വരുന്നത്. വിവിധ കമ്പനികളുടെ മൊബൈൽ ചാർജിംഗ്, മണി ഓർഡർ സംവിധാനം, ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് സംവിധാനം, പാഴ്സൽ സർവീസ് തുടങ്ങിയ സേവനങ്ങളും സന്നിധാനം തപാൽ ഓഫീസിൽ ലഭ്യമാണ്. പോസ്റ്റ്മാസ്റ്റർക്ക് പുറമെ ഒരു പോസ്റ്റുമാനും രണ്ട് മൾട്ടി ടാസ്‌കിംഗ് സ്റ്റാഫുമാണ് സന്നിധാനം പോസ്റ്റ് ഓഫീസിലുള്ളത്.

1963ൽ സന്നിധാനം പോസ്റ്റ് ഓഫീസ് നിലവിൽ വന്നെങ്കിലും 1974 ലാണ് പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉൾപ്പെടുന്ന ലോഹസീൽ പ്രാബല്യത്തിൽ വന്നത്.

അരുൺ.പി.എസ്,

പോസ്റ്റുമാസ്റ്റർ,

സന്നിധാനം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.