പത്തനംതിട്ട . കേരളാ പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ജില്ലാ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയറെ നിയമിക്കുന്നു. 25,000 രൂപയാണ് പ്രതിമാസ വേതനം. യോഗ്യത: സിവിൽ എൻജിനീയറിംഗ് ബിരുദം, സിവിൽ എൻജിനിയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സി (സിവിൽ). പ്രായപരിധി 58 കവിയരുത്. (കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും). അപേക്ഷകൾ 30ന് മുമ്പായി മാനേജിംഗ് ഡയറക്ടർ, കെ.പി.എച്ച്.സി.സി, സി.എസ്.എൻ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ ലഭിക്കണം. വെബ് സൈറ്റ്: www.kphccltd.kerala.gov.in, ഫോൺ: 0471 2302201.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |