പത്തനംതിട്ട : സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്ഷേമനിധി ബോർഡ് നൽകി വരുന്ന ഉപരിപഠനത്തിനായുള്ള സ്കോളർഷിപ്പ് വിതരണത്തിനായി അപേക്ഷ ക്ഷണിച്ചു. 80 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി പാസായവർക്ക് ഹയർസെക്കൻഡറി തല കോഴ്സുകൾക്കും മെഡിക്കൽ, എൻജിനിയറിംഗ്, നഴ്സിംഗ്, പാരാമെഡിക്കൽ, പോളിടെക്നിക്ക് ത്രിവത്സര കോഴ്സുകൾ, ബിരുദ കോഴ്സുകൾ, ബിരുദാനന്തര ബിരുദ കോഴ്സുകൾ, എം.ബി.എ, എം.സി.എ തുടങ്ങിയ റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും ഉപരിപഠന സ്കോളർഷിപ്പിനായി അപേക്ഷിക്കാം. ഫോൺ: 0468 2222709.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |