കോന്നി : മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര രജത ജൂബിലി ആഘോഷം ജനുവരി 16ന് ആരംഭിക്കും. വികാരി ഫാ.സാം കെ.ഡാനിയേൽ, സഹവികാരി, ഫാ.ലിജിൻ ഏബ്രഹാം, ട്രസ്റ്റി ജോൺസൺ കരിമരത്തിനാൽ, സെക്രട്ടറി പി.എസ്.രാജു എന്നിവർ നേതൃത്വം നൽകും. ശതോത്തര രജത ജൂബിലിയുടെ ലോഗോ പ്രകാശനം ഇടവക മെത്രാപ്പോലീത്ത കുറിയാക്കോസ് മാർ ക്ലീമ്മീസ് നിർവഹിച്ചു. റോബിൻ പീറ്റർ ജനറൽ കൺവീനറായി 201 അംഗങ്ങൾ അടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |