പത്തനംതിട്ട : ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെയും ഭാഗമായി ജില്ലയിലെ നഗരപ്രദേശങ്ങളിൽ പ്രാണിജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്നതിന് കണ്ടിജന്റ് ജീവനക്കാരെ ആവശ്യമുണ്ട്. ആരോഗ്യമേഖലയിൽ ഫീൽഡ് പ്രവർത്തനങ്ങൾ നടത്തിയവർക്ക് മുൻഗണന ഉണ്ടായിരിക്കും. വാക്ക് ഇൻ ഇന്റർവ്യു 30ന് രാവിലെ 11ന് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. യോഗ്യത : പത്താംക്ലാസ്, വയസ് : 18നും 45നും മദ്ധ്യേ.
താൽപര്യമുള്ളവർ അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും തിരിച്ചറിയൽ രേഖയുമായി പത്തനംതിട്ട സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തണം. ഫോൺ: 04682228220.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |