സ്കൂൾ തലത്തിൽ കിടങ്ങന്നൂർ എസ്.വി.ജി.വി
തിരുവല്ല: ശ്രീവല്ലഭപുരിയുടെ ഇരവു പകലുകളിൽ കലാകേളിയുടെ വിസ്മയം സൃഷ്ടിച്ച കൗമാര കലോത്സവത്തിന് തിരശീല വീണപ്പോൾ ഉപജില്ലാതലത്തിൽ കോന്നിയും മല്ലപ്പള്ളിയും ജേതാക്കളായി. സ്കൂൾ തലത്തിൽ കിടങ്ങന്നൂർ എസ്.വി.ജി.വി സ്കൂളും പന്തളം എൻ.എസ്.എസ്. ഇ.എം.യു.പി.എസും
മുന്നിലെത്തി.658 പോയിന്റു നേടിയ പത്തനംതിട്ട ഉപജില്ലയ്ക്കാണ് ഒാവറോൾ.
അറബിക് കലോത്സവത്തിൽ ഉപജില്ലയിൽ മല്ലപ്പളളിയും കോന്നിയും മുന്നിട്ടുനിന്നു.സ്കൂൾ തലത്തിൽ പത്തനംതിട്ട സെന്റ് മേരീസും കോന്നി ഗവ. എച്ച്.എസും ജേതാക്കളായി. സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാദ്ധ്യക്ഷൻ ജോസ് പ ഴയിടം അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വിജയികൾക്കുളള സമ്മാനദാനം പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ. എസ് അയ്യർ നിർവഹിച്ചു. . 2019ൽ റാന്നിയിൽ നടന്ന മേളയിൽ ഉപജില്ലയിൽ കോന്നിയും സ്കൂൾ തലത്തിൽ കിടങ്ങന്നൂർ എസ്.വി.ജി.വിയുമായിരുന്നു. ഓവറോൾ ചാമ്പ്യന്മാർ.
ഉപജില്ല:
യു.പി: കോന്നി- 132, പത്തനംതിട്ട- 128, ആറന്മുള- 124
എച്ച്.എസ്: മല്ലപ്പള്ളി- 284, പത്തനംതിട്ട- 275, കോന്നി- 247.
എച്ച്.എസ്.എസ്: കോന്നി- 275, തിരുവല്ല- 266, പത്തനംതിട്ട- 258.
-------------
സ്കൂൾ തലം:
യു.പി: പന്തളം എൻ.എസ്.എസ്. ഇ.എം.യു.പി.എസ്- 53, കിടങ്ങന്നൂർ എസ്.വി.ജി.വി- 48, വെണ്ണിക്കുളം സെന്റ്. ബഹന്നാൻസ്- 43.
-----------
ഹൈസ്കൂൾ: കിടങ്ങന്നൂർ എസ്.വി.ജി.വി- 120, വള്ളംകുളം നാഷണൽ സ്കൂൾ- 115, വെണ്ണിക്കുളം സെന്റ്. ബഹന്നാൻസ്- 111.
--------------------------
എച്ച്.എസ്.എസ്: കിടങ്ങന്നൂർ എസ്.വി.ജി.വി- 134, വെണ്ണിക്കുളം സെന്റ്. ബഹന്നാൻസ്- 129, പന്തളം എൻ.എസ്.എസ് ബോയ്സ്- 95.
---
അറബിക് കലോത്സവം (ഉപജില്ല):
യു.പി: മല്ലപ്പള്ളി- 65, പത്തനംതിട്ട- 63, പന്തളം- 55.
എച്ച്.എസ്: കോന്നി-95.
---
അറബിക് കലോത്സവം (സ്കൂൾതലം):
യു.പി: പത്തനംതിട്ട സെന്റ് മേരീസ് സ്കൂൾ- 63, കോട്ടാങ്ങൽ സെന്റ് ജോർജ്- 45, പന്തളം എൻ.എസ്.എസ് ജി.എച്ച്.എസ്.എസ്- 43.
------
അറബിക് കലോത്സവം (എച്ച്.എസ്):
കോന്നി ഗവ. എച്ച്.എസ്.എസ്- 50, കോന്നി ഐരവൺ പി.എസ്.വി.പി.എം എച്ച്.എസ്.എസ്-45.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |