SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.39 PM IST

കുടുംബശ്രീ : ബ്ലോക്ക് കോ-ഓർഡിനേറ്ററുടെ ഒഴിവുകൾ

kudumba

പത്തനംതിട്ട : ജില്ലയിൽ കുടുംബശ്രീ മുഖേന നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിൽ ബ്ലോക്ക് തലത്തിൽ നിർവഹണത്തിനായി നിലവിലെ ബ്ലോക്ക് കോർഡിനേറ്റർമാരുടെ ഒഴിവിലേയ്ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയും വിശദവിവരങ്ങളും www.kudumbashree.org
വെബ്‌സൈറ്റിൽ ലഭ്യമാണ്. കോഡ് നമ്പർ, തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, വയസ്/ പ്രായപരിധി, പ്രതിമാസ ശമ്പളം, തിരഞ്ഞെടുപ്പ് രീതി എന്ന ക്രമത്തിൽ.
ബിസി.1,ബ്ലോക്ക് കോഓർഡിനേറ്റർ (എൻ.ആർ.എൽ.എം) ബ്ലോക്ക് കോഓർഡിനേറ്റർ (ഡി.ഡി.യു.ജി.കെ.വൈ), മൂന്ന് ഒഴിവ്. ബിരുദാനന്തര ബിരുദം, കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പംഗം ആയിരിക്കണം. 35 വയസിൽ കൂടാൻ പാടില്ല, 20,000 രൂപ, ജില്ലാ അടിസ്ഥാനത്തിൽ എഴുത്തു പരീക്ഷയും അഭിമുഖവും.
ബി.സി. 3, ബ്ലോക്ക് കോഓർഡിനേറ്റർ (എം.ഐ.എസ്) നാല് ഒഴിവ്. ബിരുദം : കമ്പ്യൂട്ടർ പരിങ്ങജ്ഞാനം നിർബന്ധം (എം എസ് ഓഫീസ്) വനിതകൾ മാത്രം (കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പംഗം ആയിരിക്കണം). 2022 ഒക്ടോബർ ഒന്നിന് 35 വയസിൽ കൂടാൻ പാടില്ല. 15,000 രൂപ. ജില്ലാ അടിസ്ഥാനത്തിൽ എഴുത്തു പരീക്ഷയും അഭിമുഖവും.
ഉദ്യോഗാർത്ഥികൾ പത്തനംതിട്ട ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. പരീക്ഷ ഫീസായി ജില്ലാമിഷൻ കോഓർഡിനേറ്റർ, പത്തനംതിട്ട എന്ന വിലാസത്തിൽ പത്തനംതിട്ട യൂണിയൻ ബാങ്ക്, ശാഖയിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. ജില്ലാമിഷൻ ഓഫീസിൽ നേരിട്ടോ, ജില്ലാമിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തിലോ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി 15. ഫോൺ : 0468 2 221 807.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.