പത്തനംതിട്ട : പന്തൽ, ഡെക്കറേഷൻ ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.
കേരളാ സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റുപ്രവർത്തന മേഖലകൾ പോലെ പന്തൽ, ഡെക്കറേഷൻ ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരും അവശ്യ സർവ്വീസാണ്. ഈ രംഗത്തെ ജീവനക്കാർ നിരവധിയായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. അവയ്ക്ക് പരിഹാരം കണ്ടെത്താൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. പ്രസാദ് തട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |