SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.23 PM IST

പ്രമേയം പാസാക്കി ഗ്രാമപഞ്ചായത്ത്, കൊടുമൺ എസ്റ്റേറ്റിൽ വിമാനത്താവളം?

plain

അടൂർ : നിർദ്ദിഷ്ഠ ശബരിമല വിമാനത്താവളം കൊടുമണ്ണിൽ സ്ഥാപിക്കണമെന്നാവിശ്യവുമായി ഗ്രാമപഞ്ചായത്ത് ഭരണസമിതി രംഗത്ത്. ഭരണപ്രതിപക്ഷ ഭേദമന്യേ പ്രമേയവും പാസാക്കി. ഉടൻ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകും. പ്ലാന്റേഷൻ കോർപ്പറേഷന്റെ കൊടുമൺ എസ്റ്റേറ്റാണ് വിമാനത്താവളത്തിനായി പഞ്ചായത്ത് ഭരണ സമിതി നിർദ്ദേശിക്കുന്ന സ്ഥലം. കൊടുമൺ എസ്റ്റേറ്റ് 4500 ഏക്കറാണ്. വിമാനത്താവളം നിർമ്മിക്കാൻ 500 ഏക്കർ മതിയാകും. വലിയ വിമാനങ്ങൾ ഇങ്ങാൻ രണ്ട് കിലോമീറ്റർ നീളമുള്ള റൺവേയാണ് ആവശ്യം. ഏനാദിമംഗലം മുതൽ ആരംഭിക്കുന്ന കൊടുമൺ എസ്റ്റേറ്റിൽ അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള റൺവേ നിർമ്മിക്കാൻ സൗകര്യമുണ്ട്. ആവശ്യവുമായി സർക്കാരിനെ സമീപിക്കാൻ അടൂരിൽ ആലോചനായോഗം ചേർന്ന് ആക്ഷൻ കൗൺസിലും രൂപീകരിച്ചു. ആറൻമുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കുകയും ചെറുവള്ളിയിൽ അനിശ്ചിതത്വം തുടരുകയും ചെയ്യുന്നതിനാലാണ് കൊടുമൺ വിമാനത്താവളം എന്ന ആവശ്യം ആക്ഷൻ കൗൺസിലും പഞ്ചായത്ത് ഭരണസമിതിയും ഉയർത്തുന്നത്.

സാദ്ധ്യതകൾ (പഞ്ചായത്തിന്റെ കണ്ടെത്തൽ)

1.പാരിസ്ഥിതിക പ്രശ്നങ്ങളും പ്രാദേശിക എതിർപ്പുകളുമില്ല. സർക്കാർ ഭൂമിയായതിനാൽ ഏറ്റെടുക്കൽ സംബന്ധിച്ച തർക്കങ്ങൾ ഇല്ല. തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങളുമായി ഏകദേശം തുല്യം അകലം. ശബരിമലയിലേക്ക് 80 കിലോമീറ്റർ ദൂരം.

2. എരുമേലി, പരുമല, ചന്ദനപ്പള്ളി ,ആറൻമുള, മലയാലപ്പുഴ, കൊട്ടാരക്കര തുടങ്ങിയ ആരാധനാലയങ്ങളിലും മാരാമൺ, കുമ്പനാട് , ചെറുകോൽപ്പുഴ കൺവെൻഷനുകളിൽ പങ്കെടുക്കുന്ന വിശ്വാസികൾക്കും പ്രയോജനകരമാകും.

3. മൂന്നാർ തേക്കടി, വാഗമൺ, കുമരകം, കോന്നി ആനത്താവളം, ഇക്കോ ടൂറിസം, ഗവി, കാട്ടാത്തിപ്പാറ, ആലപ്പുഴ ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെത്തുന്ന വിനോദസഞ്ചാരികൾക്കും പ്രയോജനകരം.കൂടുതൽ വിദേശ മലയാളികൾ ഉള്ള മദ്ധ്യതിരുവിതാംകൂറിന്റെ ഭാഗവുമാണിത്.

4.പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം, ആലപ്പുഴ ജില്ലകളുടെ വികസനത്തിനും പ്രവാസികൾക്കും സഹായകരം.

ചെങ്കോട്ട, തെങ്കാശി എന്നീ സ്ഥലങ്ങളിലേക്കുള്ള റോഡ് യാത്രാമാർഗം തമിഴ്നാടിനും ഗുണമാകും.

കൊടുമൺ എസ്റ്റേറ്റിൽ

റബർത്തോട്ടമാണ് പ്ലാന്റേഷനിൽ മുഖ്യമായും ഉണ്ടായിരുന്നത്. റബറിന് വിലയിടിഞ്ഞതോടെ കൃഷി കുറഞ്ഞു. റീപ്ലാന്റിംഗ് നടത്തുന്നത് പരിമിതപ്പെടുത്തി. റബർ വെട്ടിമാറ്റിയ സ്ഥലത്ത് പാഷൻ ഫ്രൂട്ട് , പച്ചക്കറി, തുടങ്ങിയ കൃഷികളാണ് ഇപ്പോൾ ഉള്ളത്.

കൊടുമണ്ണിൽ വിമാനത്താവളം നിർമ്മിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കിയിട്ടുണ്ട്. സാദ്ധ്യതകൾ ചൂണ്ടികാട്ടിയുള്ള നിവേദനം പഞ്ചായത്ത് കമ്മിറ്റി സർക്കാരിന് ഉടൻ നൽകും.

കെ.കെ.ശ്രീധരൻ,
കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.