SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.27 PM IST

തൃക്കാർത്തികയിൽ നിറദീപങ്ങൾ ചാർത്തി സന്നിധാനം

karthika

ശബരിമല : തൃക്കാർത്തികയിൽ നിറദീപങ്ങൾ ചാർത്തി ശബരിശ സന്നിധാനം ഭക്തിസാന്ദ്രമായി. വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ഉത്സവങ്ങൾ ഇന്നാണെങ്കിലും രാശിപ്രകാരം ഇന്നലെ വൈകിട്ട് മുതൽ ഇന്ന് രാവിലെ ഒൻപത് വരെയാണ് കാർത്തികയുള്ളത്. ഇതിനാലാണ് കാർത്തിക നക്ഷത്രം വരുന്ന ഇന്നലെ സായംസന്ധ്യയിൽ ദീപാരാധന സമയത്ത് സന്നിധാനത്ത് കാർത്തിക ദീപം തെളിയിച്ചത്.

ക്ഷേത്ര ശ്രീകോവിലിൽ നിന്ന് മേൽശാന്തി നൽകിയ ദീപം പതിനെട്ടാംപടിക്ക് ഇരുവശങ്ങളിലുമുള്ള കൽവിളക്കുകളിലേക്ക് ദേവസ്വം ജീവനക്കാർ പകർന്ന സമയം തന്നെ തീർത്ഥാകടരും ഡ്യൂട്ടിയിലുള്ള ജീവനക്കാരും ചേർന്ന് സന്നിധാനവും പരിസരവും ദീപാലംക്രിതമാക്കി. തിൻമയുടെ മേലുള്ള നന്മയുടെ വിജയത്തെ അനുസ്മരിപ്പിച്ച് കർപ്പൂര ദീപങ്ങളും മൺചിരാതുകളും നിറഞ്ഞതോടെ സന്നിധാനവും പരിസരവും ശരണം വിളികളാൽ മുഖരിതമായി. സന്നിധാനത്തിന് പുറമെ മാളികപ്പുറം, വലിയനടപ്പന്തൽ, പാണ്ടിത്താവളം, ദേവസ്വം സർക്കാർ കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ദീപങ്ങൾ തെളിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.