പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിൽ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നാഞ്ചല്ലൂർ ശശികുമാർ ഉദ്ഘാടനം ചെയ്തു . ആക്ഷൻ കൗൺസിൽ ജില്ലാ ചെയർമാൻ പി.കെ പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽകുമാർ, സി.വി സുരേഷ് കുമാർ,എ.എസ് സുമ, സി. ബിന്ദു, ബിനു ജേക്കബ് നൈനാൻ, എസ്. ലക്ഷ്മി ദേവി, എസ്. ബിനു, ബി. ബിനു , റെയ്സൺ സാം രാജു, കെ.ജി ഗീതാമണി, എം.പി വിനോദ് , റോണി വർഗീസ് , ടി. ഐ. മഹേഷ്, ഡി. സുഗതൻ , ഡോ. സുമേഷ് വാസുദേവൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |