കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയന്റെയും അയിരൂർ ശ്രീനാരായണ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്നു വരുന്ന ശ്രീനാരായണ കൺവെൻഷനിലെ കലാ സാഹിത്യ സമ്മേളനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി ഉദ്ഘാടനം ചെയ്തു. കുറിയന്നൂർ ശാഖാ പ്രസിഡന്റ് ടി.എൻ.നടരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇലവുംതിട്ട ശാഖാ സെക്രട്ടറി കെ.ജി.സുരേന്ദ്രൻ, ഇലവുംതിട്ട നെടിയകാലാ ശാഖാ സെക്രട്ടറി രമണൻ, വരട്ടുചിറ ശാഖാ സെക്രട്ടറി മധു എന്നിവർ സംസാരിച്ചു. യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു, കൗൺസിലർമാരായ അഡ്വ.സോണി പി. ഭാസ്ക്കർ, പ്രേംകുമാർ മുളമൂട്ടിൽ, സുഗതൻ പുവത്തൂർ, മിഷൻ പ്രസിഡന്റ് ബാബുരാജൻ, ഒർഗനൈസർ എസ്.ശ്രീകുമാർ എന്നിവർ സന്നിഹിതരായിരുന്നു. കോഴഞ്ചേരി ടൗൺ ശാഖാ പ്രസിഡന്റ് എൻ.എൻ. പ്രസാദ് സ്വാഗതവും അയിരൂർ ശാഖാ സെക്രട്ടറി സി.വി.സോമൻ കൃതജ്ഞതയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |