മുഹമ്മ: തൊഴിലുറപ്പ് പദ്ധതിയിൽ ഫണ്ട് ചിലവഴിക്കുന്നതിൽ മാരാരിക്കുളം തെക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാമതെത്തി. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മൂന്ന് മാസം അവശേഷിക്കേ ഇതുവരെ തൊഴിലുറപ്പ് പദ്ധതിയിലൂടെ പഞ്ചായത്തിൽ ചെലവഴിക്കപ്പെട്ടത് 7.67കോടി രൂപയാണ്. 26 റോഡുകളുടെ നിർമ്മാണം പഞ്ചായത്ത് ഏറ്റെടുത്തു. 13-ാം വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ ഇ എം എസ് സ്മാരക ടൈൽ റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത അധ്യക്ഷയായി. ജയൻ തോമസ്, കുഞ്ഞുമോൾ ഷാജി, കെ.ബി.ബിനു,വി.ഡി.ധർമ്മജൻ, ലളിത വിദ്യാധരൻ, വിനീഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |