പത്തനംതിട്ട : പശുഫാമിലെ ജോലിക്കാരനായ അതിഥിതൊഴിലാളിയുടെ സ്മാർട്ട് ഫോണും പണവും മോഷ്ടിച്ചശേഷം, മുറിപൂട്ടി മുങ്ങിയ മോഷ്ടാവിനെ പൊലീസ് പിടികൂടി. തേനി പെരിയകുളം ജംഗൽപ്പെട്ടി നാരായണപുരം പിള്ളയാർ റോഡിൽ സ്ട്രീറ്റ് ഡോർ നമ്പർ 50/9 ഡബ്ല്യൂവിൽ താമസിക്കുന്ന മുരുകൻ (51) ആണ് പെരുനാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഏഴിന് നാറാണംമൂഴിയിലാണ് സംഭവം. പശുഫാമിനോട് ചേർന്നുള്ള മുറിയിൽ കിടന്നുറങ്ങിയ തേനി സ്വദേശി വിജയകാന്തിന്റെ സ്മാർട്ട് ഫോണും 45,000 രൂപയുമാണ് കവർന്നത്. എസ്.ഐ രവീന്ദ്രൻ നായരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സി.പി.ഓമാരായ ജോമോൻ, അജിത് പ്രസാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |