SignIn
Kerala Kaumudi Online
Thursday, 25 April 2024 3.27 PM IST

പത്തനംതിട്ട ജനറൽ ആശുപത്രി : പേവാർഡ് റെ‌ഡി, നാളെ തുറക്കും

gh

മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും

24 മുറികൾ

നവീകരണ ചെലവ് 33 ലക്ഷം

പത്തനംതിട്ട: റിപ്പബ്ലിക് ദിനത്തിൽ നവീകരിച്ച പേവാർഡ് തുറന്നുനൽകാൻ നഗരസഭാ ഭരണസമിതി തീരുമാനിച്ചു. കൊവിഡ് വാർഡായി മാറിയ പേവാർഡ് പൂർണമായി തകർന്നിരുന്നു. ജനറൽ ആശുപത്രി കൊവിഡ് ചികിത്സാകേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് മാറ്റിയപ്പോഴും പേവാർഡിന്റെ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. മുറികൾ ഉപയോഗിക്കാൻ കഴിയാത്തവിധം പൂർണമായി തകർന്നിരുന്നു. എച്ച്.എം.സി യുടെ നിയന്ത്രണത്തിലുള്ള പേ വാർഡിലെ 24 മുറികൾ ജനങ്ങൾക്ക് വളരെ ആശ്വാസകരമായിരുന്നു. പേവാർഡ് പുനർ നിർമ്മിക്കണമെന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ കൊവിഡാനന്തരം ഫണ്ടിന്റെ അപര്യാപ്തത മൂലം എച്ച് എം സിക്ക് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് നഗരസഭാ ചെയർമാന്റെ നിർദ്ദേശാനുസരണം പേവാർഡ് നവീകരണ പ്രവർത്തനങ്ങൾ നടത്താൻ നഗരസഭാ കൗൺസിൽ തീരുമാനിക്കുകയായിരുന്നു. നഗരസഭാ ഫണ്ടിൽ നിന്ന് പണം വിനിയോഗിച്ചാണ് നവീകരണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്. 33 ലക്ഷം രൂപയാണ് ഇതിനായി നഗരസഭ ചെലവഴിക്കുന്നത്.

എ.സി, ടി.വി.... ,

സമഗ്ര മാറ്റം

കെട്ടിലും മട്ടിലും വലിയ മാറ്റത്തോടെയാണ് പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാകുന്നത്. ആധുനിക സൗകര്യങ്ങളെല്ലാം നവീകരിച്ച പേ വാർഡിൽ ഒരുക്കിയിട്ടുണ്ട്. രണ്ടു നിലകളിലായി 24 മുറികളുണ്ട്. 8 മുറികൾ ഡീലക്സ് മുറികളാണ്. ഇവിടെ എയർകണ്ടീഷൻ, വാട്ടർ ഹീറ്റർ സൗകര്യം ഉണ്ടാകും. എല്ലാ മുറികളിലും ടി.വി സൗകര്യവും ഒരുക്കിയിട്ടുണ്ട്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രയോജനകരമായ നിലയിൽ എല്ലാ മുറികളിലും ഇന്റർനെറ്റ് കണക്ഷൻ നൽകുന്നുണ്ട്. പേവാർഡ് ജിപ്സം സീലിംഗിലൂടെയും സ്റ്റെയർകെയ്സും കോമൺ ഏരിയയും വുഡൻ പാനലിംഗ് നടത്തിയും മനോഹരമാക്കിയിട്ടുണ്ട്. വാർഡുകളുടെ സമ്പൂർണ്ണ ശുചിത്വം ഉറപ്പാക്കാൻ പ്രത്യേകം ശുചീകരണ തൊഴിലാളികളെ നിയോഗിക്കും. സാധാരണക്കാരുടെ ആശ്രയമായിരുന്ന പേ വാർഡ് പ്രവർത്തനം നിലച്ചതിനെ തുടർന്ന് നിരവധി രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന നിലയുണ്ടായി. നവീകരിച്ച പേ വാർഡിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും.

'' പത്തനംതിട്ടയിലെ പ്രധാന ആരോഗ്യ കേന്ദ്രമായി ജനറൽ ആശുപത്രിയെ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പേവാർഡ് നവീകരണം.

ടി. സക്കീർ ഹുസൈൻ, നഗരസഭ ചെയർമാൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.