SignIn
Kerala Kaumudi Online
Thursday, 28 March 2024 9.35 PM IST

റിപ്പബ്ലിക് ദിനത്തിൽ മന്ത്രി വീണാജോർജ് പതാക ഉയർത്തും

f

പത്തനംതിട്ട: 74ാമത് റിപ്പബ്ലിക് ദിനമായ നാളെ ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ മുഖ്യാതിഥിയായ മന്ത്രി വീണാ ജോർജ് ദേശീയ പതാക ഉയർത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് നടക്കും. 8.47ന് പരേഡ് കമാൻഡർ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും.
ഒൻപതിന് മന്ത്രി അഭിവാദ്യം സ്വീകരിച്ച ശേഷം ദേശീയപതാക ഉയർത്തും. 9.10 ന് പരേഡ് പരിശോധിക്കും. 9.15 ന് പരേഡ് മാർച്ച് പാസ്റ്റ്. 9.30 ന് മന്ത്രിയുടെ റിപ്പബ്ലിക്ദിന സന്ദേശം. 9.40 മുതൽ സാംസ്‌കാരിക പരിപാടികൾ, സമ്മാനദാനം എന്നിവ നടക്കും. പരേഡിൽ പൊലീസ്, ഫയർ ഫോഴ്‌സ്, എക്‌സൈസ്, ഫോറസ്റ്റ് സേനാംഗങ്ങൾ, എൻ.സി.സി, ജൂനിയർ റെഡ്‌ക്രോസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകൾ, സ്‌കൂൾ ബാൻഡ് സെറ്റുകൾ തുടങ്ങിയവർ അണിനിരക്കും.
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊടിതോരണങ്ങളാൽ അലങ്കരിക്കുകയും ദേശീയ പതാക ഉയർത്തുകയും ചെയ്യണമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അഭ്യർത്ഥിച്ചു.പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കി എല്ലാവരും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.