SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.34 AM IST

അടവിയിൽ കുതിരസവാരി ഗിരി ഗിരി.....

horse-ride

കോന്നി: അടവി ഇക്കോ ടുറിസം സെന്ററിൽ വിനോദ സഞ്ചാരികൾക്കായി കുതിര സവാരി തുടങ്ങി. മ്ലാന്തടം മണ്ണുശേരിൽ കുതിര സവാരി കേന്ദ്രത്തിലെ റൂബിയെന്ന കുതിരയെയാണ് സവാരിക്കായി വനം വകുപ്പിന്റെയും പൊലീസിന്റെയും അനുമതിയോടെ ഉപയോഗിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലും പൊതുഅവധി ദിവസങ്ങളിലും ഇവിടെ കുതിര സവാരിയുണ്ട്. മണ്ണുശേരിൽ കുതിര സവാരികേന്ദ്രത്തിന്റെ ഉടമസ്ഥൻ ഷൈൻ കോമളൻ, പരിശീലകരായ സെയ്ദ്, മുസമ്മിൽ എന്നിവരുടെ നേതൃത്വത്തിലാണ്‌ കുതിര സവാരി ആരംഭിച്ചത്. കോന്നി -തണ്ണിത്തോട് റോഡിലെ പേരുവാലി വനപാതയിലൂടെ കുതിരപ്പുറത്തുള്ള യാത്ര സഞ്ചാരികൾക്ക് പുതിയ അനുഭവമായി മാറുകയാണ്. മണ്ണുശേരിൽ കുതിര ഫാമിൽ റൂബിയെ കൂടാതെ ജാക്ക്, കണ്ണൻ എന്നീ കുതിരകളും രണ്ട്‌ ഒട്ടകങ്ങളുമുണ്ട്. പുതുതായി ഒരു വെള്ളക്കുതിര കൂടി ഇവിടെ വരുന്നുണ്ട്. പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കോന്നി ഫെസ്റ്റിലും റൂബി, ജാക്ക് എന്നീ കുതിരകൾ ശ്രദ്ധാകേന്ദ്രമായിരുന്നു. . അടവിയിൽ കുതിരവണ്ടിയിലുള്ള സവാരിയും ഏർപ്പെടുത്താൻ പദ്ധതി തയ്യാറാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.