മലയിൻകീഴ്: മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിന്റെ 8-ാമത് വാർഷികാഘോഷം തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻസ് എഡ്യൂക്കേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ മീഡിയ കൗൺസിലർ റവ.ഫാദർ സ്കറിയ എതിരേറ്റ് സി.എം.ഐ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ റവ.ഫാദർ ഡോ.ടിറ്റോ വള്ളവന്തറ സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു.സിനിമ-സീരിയൽ താരം ഷിബുലബാൻ വിശിഷ്ടാതിഥിയായി. സ്കൂൾ വൈസ് പ്രിൻസിപ്പൽ റവ.ഫാദർ സുബിൻ കോട്ടൂർ സി.എം.ഐ,പ്രിൻസിപ്പൽ റവ.ഫാദർ ജോഷി മാത്യു സി.എം.ഐ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |