തിരുവല്ല : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. ആലപ്പുഴ കൈനകരി പുത്തൻചിറ വീട്ടിൽ സഞ്ജു (23) ആണ് അറസ്റ്റിലായത്. നിരണം സ്വദേശിനിയായ 17കാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് റേഡിയോളജി ഡിപ്ലോമ പഠിക്കുകയായിരുന്ന പ്രതിയെ മംഗലാപുരത്തെ താമസസ്ഥലത്ത് നിന്നാണ് പിടികൂടിയത്. സി.ഐ ഇ.ഡി.ബിജുവിന്റെ നിർദ്ദേശാനുസരണം എസ്.ഐ.കവിരാജ്, എസ്.ഐ എസ്.എസ്.അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |