SignIn
Kerala Kaumudi Online
Thursday, 25 April 2024 3.32 AM IST

വാണി ജയറാമിനെ അനുസ്മരിച്ചു

ng

വർക്കല: നിരവധി മലയാള സിനിമാ ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച വാണി ജയറാമിന് ആദരവ് അർപ്പിച്ച് എം.എസ്. സുബ്ബുലക്ഷ്മി ഇന്റർനാഷണൽ മ്യൂസിക് ക്ലബ് "വാണി നാദം " എന്ന അനുസ്മരണ പരിപാടി നടത്തി. ശ്രീകൃഷ്ണ നാട്യ സംഗീത അക്കാഡമി ഹാളിൽ നടന്ന അനുസ്മരണ ചടങ്ങ് കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.പി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. എം.എസ്.സുബ്ബുലക്ഷ്മി ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.സുലോചനൻ,ഭദ്രൻ ചെറുന്നിയൂർ,അജിത്ത് കരുനിലക്കോട് എന്നിവർ സംസാരിച്ചു. തുടർന്ന് വാണി ജയറാം ആലപിച്ച ഗാനങ്ങൾ കോർത്തിണക്കി എം.എസ് മ്യൂസിക് ക്ലബിലെ ഗായകർ അവതരിപ്പിച്ച സംഗീത അർച്ചനയും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.