SignIn
Kerala Kaumudi Online
Friday, 29 March 2024 6.32 AM IST

പരാതിയുമായി വാഹന ഉടമ; പൊലീസ് പിഴ ചുമത്തിയത് പിഴച്ചു

തിരുവനന്തപുരം: ട്രാഫിക് നിയമം ലംഘിച്ചതിന് പൊലീസ് പിഴ ചുമത്തിയതിൽ ഗുരുതര പിഴവെന്ന് പരാതി. നിയമ ലംഘനം നടത്തിയ വാഹനത്തിന്റെ ദൃശ്യങ്ങൾ തെളിവായിരിക്കെ വാഹനത്തിന്റെയും ഉടമയുടെയും വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തി പിഴ ചുമത്തിയെന്ന് ചൂണ്ടിക്കാട്ടി ശ്രീകാര്യം കല്ലംപള്ളി സ്വദേശി സന്തോഷാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കെ.എൽ 22 ക്യൂ 4905 ഹോണ്ട യുണീകോണാണ് സന്തോഷിന്റെ വാഹനം. എന്നാൽ കെ.എൽ.22 ഡി 4905 യമഹ എഫ്.സി വാഹനത്തിന്റെ ചിത്രം പതിച്ച നോട്ടീസാണ് സന്തോഷിന് നൽകിയത്. വാഹനമോടിച്ചയാളും പിൻസീറ്റിൽ യാത്രചെയ്തയാളും ഹെൽമെറ്റ് ധരിച്ചിട്ടില്ലെന്നതാണ് കുറ്റം. 500 രൂപ പിഴ ചുമത്തിയതായി ഫോണിൽ മെസേജ് വന്നത് അനുസരിച്ച് പരിവാഹൻ വെബ്സൈറ്റിൽ നിന്ന് ചെല്ലാൻ ഡൗൺലോഡ് ചെയ്തപ്പോഴാണ് മറ്റൊരാളുടെ വാഹനം നിയമം ലംഘിച്ചതിന് തനിക്ക് പിഴ ചുമത്തിയതായി അറിഞ്ഞത്. ഫെബ്രുവരി 12ന് പോത്തൻകോട് ജംഗ്ഷനിൽ നിന്ന് പൊലീസ് പകർത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്. വിവരങ്ങൾ കൃത്യമായി പരിശോധിക്കാതെ പിഴ ചുമത്തിയതായാണ് പരാതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.