തിരുവനന്തപുരം: തൈക്കാട് നിന്നു ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി തമ്പാനൂർ പൊലീസ്. മുട്ടത്തറ പരുത്തിക്കുഴി മുസ്ലിം പള്ളിക്ക് സമീപം മുഹമ്മദ് ജിജാസ് (34)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 11നായിരുന്നു മോഷണം. തൈക്കാട് ജാസ് ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന തിരുമല സ്വദേശി
അജീഷിന്റെ ഹീറോ ഹോണ്ട സ്പ്ലെണ്ടർ ബൈക്ക് പ്രതി
മോഷ്ടിച്ചെടുക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്
നഗരത്തിൽ നടത്തിയ ഊർജിത പരിശോധനയിൽ ഇന്നലെ പുലർച്ചെ തമ്പാനൂർ കെ.എസ്.ആർ. ടി. സി ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് പ്രതിയെ ബൈക്കുമായി പിടികൂടുകയായിരുന്നു. പ്രതി ജിജാസിനെതിരെ തിരുവല്ലം ഹൈവേ റോഡിലെ പിടിച്ചുപറി കേസ്, വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെ പോക്സോ, മോഷണം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. അടുത്തിടെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |