SignIn
Kerala Kaumudi Online
Friday, 19 April 2024 7.05 AM IST

ഇടവിളാകം യു.പി.സ്കൂളിൽ വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനം

thozhilp

മുടപുരം: സമഗ്ര ശിക്ഷ കേരളം, കണിയാപുരം ബി.ആർ.സിയുടെ നേതൃത്വത്തിൽ സ്കൂൾ തലം മുതൽ തൊഴിൽ പരിശീലനം എന്ന ലക്ഷ്യത്തിൽ ക്രാഫ്റ്റ് 23തൊഴിൽ പരിശീലന പരിപാടിക്ക് കഴിഞ്ഞ ദിവസം തുടക്കമായി. ഭാവിയിൽ വിദ്യാർത്ഥികൾക്ക് ഗുണകരമാകുന്ന ഇലക്ട്രിക് വർക്കുകൾ, പാവനിർമാണം, ജൈവകൃഷി, നാടൻ ഭക്ഷണ രീതികൾ എന്നിവയിൽ കുട്ടികൾക്ക് മൂന്ന് ദിവസത്തെ പരിശീലനം നൽകും. പഠനത്തോടൊപ്പം സ്വയംപര്യാപ്തതയ്ക്കായി വിവിധ ശേഷികൾ കുട്ടികളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. പരിശീലന പരിപാടി ഇടവിളാകം യു.പി.സ്കൂളിൽ മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ വിദഗ്ധരായ ജൈവകർഷകൻ ജാഫർ ഖാൻ, പ്ലംബ്ലിംഗ് പരിശീലകൻ എ.ബിജു, പാചക തൊഴിലാളി ബി. ശാന്ത എന്നിവരെ ആദരിച്ചു. പി. ടി. എ പ്രസിഡന്റ് എ.ബിനു. ബി.ആർ.സി ട്രയിനർ സതീഷ്, പ്രഥമാദ്ധ്യാപിക എൽ.ലീന, റസിയ, പി.ഷാജി, വി.എസ് റോയ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.