നെടുമങ്ങാട്: നെയ്യാറ്റിൻകര രൂപതയിലെ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ യൂണിറ്റ്,സോണൽ,രൂപത നേതാക്കൾക്കായി രൂപത സമിതി സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ദി വോയിസ് 23 നെടുമങ്ങാട് ആനിമേഷൻ സെന്ററിൽ നടന്നു.സമാപന സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ആൽഫ്രഡ് വിൽസൺ അദ്ധ്യക്ഷത വഹിച്ചു.അൽമായ ഡയറക്ടർ അനിൽകുമാർ.എസ്.എം,സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി,രൂപത ജനറൽ സെക്രട്ടറി വികാസ് കുമാർ.എൻ.വി,ട്രഷറർ രാജേന്ദ്രൻ,സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.ജി.അനിൽജോസ്,സംസ്ഥാന സെക്രട്ടറി അഡ്വ.മഞ്ജു,വൈസ് പ്രസിഡന്റുമാരായ എസ്.ആർ.സന്തോഷ്,അഗസ്റ്റിൻ.ജെ,അനിത.സി.ടി,സെക്രട്ടറിമാരായ ഡി.ജെ.ജയപ്രകാശ്,വിപിൻ മരിയാപുരം,ഫോറം കൺവീനർ ബിനിൽകുമാർ എന്നിവർ സംസാരിച്ചു.നെടുമങ്ങാട് റീജിയണൽ കോർഡിനേറ്ററും ഫെറോന വികാരിയുമായ മോൺ റൂഫസ് പയസ് ലീൻ,കെ.ആർ.എൽ.സി.സിയിൽ നിന്നും ജിജു അറക്കത്തറ,ഷാജ് കുമാർ.ഡി എന്നിവർ ക്ലാസുകൾ നയിച്ചു.അനിൽജോൺ ഫ്രാൻസിസ്,അലക്സ് താളുപ്പാടത്ത്,അഡ്വ.പ്രതാപ് ദേവ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.നെയ്യാറ്റിൻകര രൂപത മെത്രാൻ വിൻസെന്റ് സാമൂവൽ ക്യാമ്പ് സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |