ശ്രീകാര്യം: ഗാന്ധിപുരത്ത് പട്ടാപ്പകൽ വയോധികയെ കയറിപ്പിടിച്ച പ്രതിയെ അറസ്റ്റുചെയ്തു. വട്ടപ്പാറ പള്ളിവിള ചിത്രാ ഭവനിൽ ചിത്രസേനൻ(45) ആണ് ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്. ശ്രീകാര്യം- ഗാന്ധിപുരം റോഡിലാണ് സംഭവം. മകളുടെ വീട്ടിൽ പോയി തിരികെ മടങ്ങുകയായിരുന്ന അറുപത്തിയെട്ടുകാരിയെയാണ് പ്രതി നടുറോഡിൽ വച്ച് കടന്നു പിടിച്ചത്. പ്രതി വയോധികയെ പിന്തുടരുന്ന സി.സി ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.
വയോധികയെ പിന്തുടർന്ന് കഴുത്തിൽ ചുറ്റിപ്പിടിച്ചതോടെ വൃദ്ധ കുതറി മാറാൻ ശ്രമിച്ചെങ്കിലും സമീപത്തെ ഇടവഴിയിൽ തള്ളിയിടാൻ ശ്രമിച്ചു. വൃദ്ധയുടെ നിലവിളി കേട്ട് വഴിയാത്രക്കാരും സമീപ വാസികളും ഓടിയെത്തി. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന് കേസെടുത്തു. ഇയാൾ ശ്രീകാര്യം സ്റ്റേഷനിൽ 2020ലെ വധശ്രമക്കേസിൽ പ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |