തിരുവനന്തപുരം:വി.ചന്ദ്രബാബു രചിച്ച കലിയുഗപുരുഷൻ ശ്രീനാരായണഗുരു (ജീവചരിത്രം),ശ്രീനാരായണഗുരു പ്രണാമം (ലഘുകാവ്യം),കൃഷ്ണപ്രസാദം (കഥാകാവ്യം) ബാഷ്പപുഷ്പാഞ്ജലി(വിലാപകാവ്യം) എന്നീകൃതികളുടെ പ്രകാശനം എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടന്നു. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,പ്രൊഫ.വി. കാർത്തികേയൻ നായർ,ഡോ.എം.പി.രാധാമണി എന്നിവർക്ക് നൽകി ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്തു. ഡോ. എഴുമറ്റൂർ രാജരാജവർമ്മയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ എസ്.ഹനീഫാ റാവുത്തർ,എം.രാജീവ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |