SignIn
Kerala Kaumudi Online
Friday, 27 September 2024 3.05 PM IST

തൊളിക്കോട്-മന്നൂർക്കോണം റോഡിൽ അറുതിയില്ലാതെ അപകടങ്ങൾ

Increase Font Size Decrease Font Size Print Page

വിതുര: പൊന്മുടി- തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം കാർമറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റു. ഒരാഴ്ചമുമ്പും ഇതിനു സമീപം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. അപകടങ്ങളും അപകട മരണങ്ങളും പതിവായിട്ടും നടപടിയെടുക്കാൻ അധികൃതരുടെ ഭാഗത്തുനിന്നു നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. തൊളിക്കോട് പഞ്ചായത്തിലെ ഇരുത്തലമൂല മുതൽ മന്നൂർക്കോണം വരെയുള്ള റോഡിലാണ് കൂടുതൽ അപകടങ്ങൾ നടക്കുന്നത്. റോഡിൽ ചോര പടരാത്ത ദിനങ്ങൾ വിരളമാണ്. വിതുര, വലിയമല, പൊന്മുടി, നെടുമങ്ങാട് പൊലീസ് അടിയന്തരനടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 അപകടങ്ങൾ മുറപോലെ

ചുള്ളിമാനൂർ പൊൻമുടി റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചതും അപകടങ്ങളുടെ എണ്ണം വർദ്ധിക്കാൻ കാരണമായി. 167 കോടി രൂപ വിനിയോഗിച്ച് നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിട്ട് 2 മാസം കഴിഞ്ഞു.

ഇരുത്തലമൂല മുതൽ മന്നൂർക്കോണം വരെയുള്ള റോഡിലൂടെയുള്ള യാത്ര ഏറെ അപകടം നിറഞ്ഞതാണ്. ടാറിംഗിനായി നിരത്തിൽ മെറ്റൽ മുഴുവൻ ഇളകി തെറിച്ചു. മെറ്റലിൽ തെന്നി ഇരുചക്രവാഹനങ്ങൾ മറിയുന്നതും പതിവാണ്. ബൈക്കിൽ നിന്നും തെറിച്ചുവീണ് അനവധി യുവാക്കൾക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റ് വാഹനയാത്രക്കാർക്കും പരിക്കേൽക്കാറുണ്ട്. വിതുര ചേന്നൻപാറക്ക് സമീപം ബൈക്കപകടത്തിൽ ഒരാൾ മരിച്ചു. തൊളിക്കോട്ട് കാറിടിച്ച് ബൈക്ക് യാത്രികനായ പ്രവാസി മരണപ്പെട്ടു. ടാറിംഗിനായി നിരത്തിയ മെറ്റൽ റോഡിൽ ചിതറിത്തെറിച്ച് കിടക്കുന്നതുമൂലം രോഗികളേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസുകൾവരെ അപകടത്തിൽപ്പെടുന്നുണ്ട്.

പൊൻമുടി റോഡിൽ രണ്ട് മാസത്തിനിടയിൽ 31 അപകടങ്ങൾ

 2 പേർ മരിച്ചു

36 പേർക്ക് പരിക്കേറ്റു

 അമിതവേഗവും അപകടവും

അമിതവേഗവും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണം. നെടുമങ്ങാട് പൊന്മുടി റോഡിൽ ടിപ്പർ ഉൾപ്പടെയുള്ളവാഹനങ്ങൾ ചീറിപ്പായുകയാണ്. സ്കൂളുകൾക്ക് മുന്നിലൂടെവരെ ടിപ്പർ അമിതവേഗതയിൽ പായുന്നതായി വ്യാപക പരാതിയുണ്ട്. കാൽനടയാത്രികർ സൂക്ഷിച്ചു നടന്നില്ലെങ്കിൽ ഇടിയുറപ്പാണ്. അനവധിപേരെ ഇതിനകം ഇടിച്ചിട്ടിട്ടുണ്ട്.

പൊന്മുടി നെടുമങ്ങാട് റോഡിൽ ബൈക്ക് റേസിംഗ് സംഘങ്ങളും സജീവമാണ്.ബൈക്കിന്റെ ഘടന മാറ്റി അമിതമായ ശബ്ദം പുറപ്പെടുവിച്ച് ഇത്തരം സംഘങ്ങൾ ചീറിപ്പായുന്നത് പതിവ് കാഴ്ചയാണ്. ഇത്തരം സംഘങ്ങളുടെ വിളയാട്ടംമൂലം പൊന്മുടിയിലും മറ്റുമെത്തുന്ന വിനോദസഞ്ചാരികളും പൊറുതിമുട്ടുന്നു. വിതുര, തൊളിക്കോട്, ചാരുപാറ, തോട്ടുമുക്ക് ചായം മേഖലകളിലാണ് ബൈക്ക് റേസിംഗ് സംഘങ്ങൾ സജീവമാകുന്നത്.

പ്രതികരണം

പൊൻമുടി നെടുമങ്ങാട് റോഡിൽ അടിക്കടി അരങ്ങേറുന്ന അപകടങ്ങൾക്ക് തടയിടണം. പൊലീസ് പട്രോളിംഗ് ശക്തമാക്കണം.ചുള്ളിമാനൂർപൊൻമുടി റോഡ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കണം.അമിതവേഗം തടയണം. അടിയന്തരനടപടികൾസ്വീകരിച്ചില്ലെങ്കിൽ പൊൻമുടി തിരുവനന്തപുരം റോഡ് ഉപരോധമടക്കമുള്ള ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

ഫ്രാറ്റ് വിതുര മേഖലാകമ്മിറ്റി ഭാരവാഹികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.