മലയിൻകീഴ് : മലയിൻകീഴ് പഞ്ചായത്തും റസിഡന്റ്സ് അസോസിയേഷൻ കൂട്ടായ്മയായ ഫോറവും സംയുക്തമായി പഞ്ചായത്തിലെ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച അവധിക്കാല കായിക ക്ഷമത പരിശീലന ക്യാമ്പ് സമാപിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി,ഫോറം രക്ഷാധികാരി ചന്ദ്രശേഖരൻ,നേമം ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വാസുദേവൻ നായർ,പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ ഒ.ജി.ബിന്ദു,പഞ്ചായത്ത് അംഗങ്ങളായ ഷാജി,കെ.ഗോപകുമാർ.പി.ടി.എ.പ്രസിഡന്റ് എസ്.രവികുമാർ,ഫോറം രക്ഷാധികാരി കെ.ശ്രീകണ്ഠൻനായർ,പരിശീലകനും മുൻ ഫോറം ചെയർമാനുമായ ജി.രാമചന്ദ്രൻനായർ,ഫോറം ട്രഷറർ എം.ബാബുരാജ്,ഫോറം സെക്രട്ടറി കെ.ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |