SignIn
Kerala Kaumudi Online
Friday, 27 September 2024 5.58 PM IST

ചക്ക ഉത്പന്നങ്ങൾ മുതൽ ഫർണിച്ചർ വരെ

Increase Font Size Decrease Font Size Print Page

ആറ്റിങ്ങൽ: ചക്ക ഉത്പന്നങ്ങൾ മുതൽ ഫർണിച്ചർ വരെ വമ്പൻ വിലക്കിഴിവിൽ. മലയാള മനോരമ സൺ ഓഡിറ്റോറിയത്തിൽ ഒരുക്കിയിരിക്കുന്ന ഡിസ്‌കൗണ്ട് മേളയിലാണ് വിലക്കുറവ്. ഫർണിച്ചർ മേളയിൽ 60ശതമാനം വരെ വിലക്കിഴിവുണ്ട്. അൽഫ ഫർണിച്ചർ സ്റ്റാളിൽ ഫാമിലി കോട്ട്, മെത്ത, സൈഡ് ബോക്സ്, ഡ്രസിംഗ് ടേബിൾ, വാർഡ്രോബ് എന്നീ 5 ഐറ്റംസ് കോമ്പോ ഓഫറായി 42000 രൂപയ്ക്ക് ലഭിക്കും. ബെഡ്റൂം സെറ്റിനും സോഫാസെറ്റിനും കോമ്പോ ഓഫറുണ്ട്.

ജാക്ക്ഫ്രൂട്ട് പ്രമോഷൻ ഫെഡറേഷന്റെ സ്റ്റാളിൽ നിന്നും ചൂട് ചക്ക വിഭവങ്ങളായ പായസം, ഉണ്ണിയപ്പം, ഹൽവ, വരട്ടി, അച്ചാർ, പപ്പടം, പുട്ടുപൊടി, ചമ്മന്തിപ്പൊടി, ബിസ്‌ക്കറ്റ്,​ ചിപ്സ് തുടങ്ങി എല്ലാം ലഭിക്കും. ഒപ്പം നൂറിൽപ്പരം പഴയകാല മിഠായികളുടെ ശേഖരവും.

ശരീരവേദനയകറ്റാനും രക്തചംക്രമണം വർദ്ധിപ്പിക്കാനും ഉപകരിക്കുന്ന അക്യുപ്രഷർ തെറാപ്പി മെഷീൻ, വൈദ്യുതി ചാർജ് കുറയ്ക്കുന്ന പവർസേവർ എന്നിവയ്ക്ക് 30 ശതമാനം വിലക്കുറവുണ്ട്. പായൽ കളയാനും ഇന്റർ ലോക്ക് ടൈലുകൾ വൃത്തിയാക്കാനും വാഹനങ്ങൾ കഴുകാനും മൾട്ടി പർപ്പസ് പ്രഷർ വാഷർ, കാറും വീടും വൃത്തിയാക്കുന്ന ഹാൻഡി വാക്വം ക്ലീനർ എന്നിവയ്ക്ക് 20ശതമാനം വിലക്കിഴിവുണ്ട്. ഒപ്പം സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ മുതൽ പാലക്കാടൻ രാമൻ കത്തികൾ വരെ വിലക്കുറവിൽ വാങ്ങാം. ഉയരം അഡജസ്റ്റ് ചെയ്യാൻ കഴിയുന്ന തോട്ട,​ സ്‌കൂൾ ഐറ്റംസ്,​ പുസ്തകങ്ങൾ,​ ഫാൻസി വാച്ചിനും തൊപ്പികൾ,​ വിവിധയിനം ചെടികൾ,​ വിത്തുകൾ തുടങ്ങിയവയും സ്റ്റാളിലുണ്ട്. എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകിട്ട് 8 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. ജൂൺ 18ന് മേള സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.