തിരുവനന്തപുരം: കരിക്കകം വായനശാല- സ്കൂൾ റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ സ്പോർട്സ് ഇനമായ ത്രിപിൾ ജമ്പ് അറിഞ്ഞിരിക്കണം. അത്തരത്തിലാണ് റോഡിൽ കുഴികൾ നിറഞ്ഞിരിക്കുന്നത്. മാവറത്തല വരെയുള്ള റോഡിന്റെ അര കിലോമീറ്ററോളമുള്ള ഭാഗത്താണ് ഗ്യാസ് പൈപ്പ് ലൈനിനുവേണ്ടി കുഴിയെടുത്തത് മൂലം അതീവ ശോച്യാവസ്ഥയിലായിരിക്കുന്നത്. പത്ത് മാസത്തിലേറെയായി ഈ ദുരിതം അനുഭവിക്കുന്നതായി നാട്ടുകാർ പറയുന്നു.
മഴപെയ്ത് കുഴികൾ നിറഞ്ഞുകിടക്കുന്നതിനാൽ ഓട്ടോ- ടാക്സിക്കാർ ഈ വഴി ഓട്ടം വരാറില്ല. അഥവാ വന്നാൽ പാതിവഴിയിൽ ഇറക്കിവിടും. അല്ലെങ്കിൽ ഇരട്ടി ചാർജ് വാങ്ങിക്കും. സ്കൂൾ വിദ്യാർത്ഥികളും പ്രായമായവരും ഉൾപ്പെടെ അതിസാഹസികമായാണ് ഇതുവഴി യാത്ര ചെയ്യുന്നത്. ഇരുചക്ര വാഹനങ്ങളിലെത്തുന്നവർ ഇറങ്ങിനടന്നാണ് ഈ ഭാഗം കടക്കാറുള്ളത്. രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |