
വർക്കല: ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കർണാടക സംഗീതക്കച്ചേരി അവതരിപ്പിച്ചതിലൂടെ ഇന്ത്യയുടെ യശസ് ഉയർത്തിയ പ്രമുഖ സംഗീതജ്ഞയായിരുന്നു എം.എസ്. സുബ്ബുലക്ഷ്മിയെന്നും അതിനാലാണ് ഭാരതരത്‌ന നൽകി രാജ്യം ആദരിച്ചതെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. എം.എസ്. സുബ്ബുലക്ഷ്മി ഫൗണ്ടേഷന്റെയും ശ്രീകൃഷ്ണ നാട്യ സംഗീത അക്കാഡമിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന വാർഷികാഘോഷവും എം.എസ്. സുബ്ബുലക്ഷ്മി ഫൗണ്ടേഷൻ അവാർഡ്ദാന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡോ. ജിജി തോംസൺ അദ്ധ്യക്ഷത വഹിച്ചു.കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.പി.ചന്ദ്രമോഹൻ എം.എസ് സുബ്ബുലക്ഷ്മി അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.എം.ജയരാജു,അഡ്വ.എസ്.കൃഷ്ണകുമാർ,അഡ്വ.എസ്.രമേശൻ,അഡ്വ.ആർ.അനിൽകുമാർ എന്നിവർ സംസാരിച്ചു.ഫൗണ്ടേഷൻ സംഗീത പ്രതിഭാ പുരസ്കാരം കർണാടക സംഗീതജ്ഞ വിശാലക്ഷ്മി ആനന്ദിനും സംഗീതരത്ന പുരസ്കാരം ചെങ്കോട്ടൈ ഹരിഹര സുബ്രഹ്മണ്യ അയ്യർക്കും ചലച്ചിത്ര പ്രതിഭാ പുരസ്കാരം നടി നവ്യാനായർക്കും മുൻ ചീഫ് സെക്രട്ടറി സി.പി.നായരുടെ സ്‌മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള സി.പി.നായർ മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ് ഡോ.എസ്. സോമനാഥനും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |