കുട്ടികളുടെ സുരക്ഷിത യാത്ര നിർദ്ദേശവുമായി വാഹനവകുപ്പ്

Monday 25 May 2026 1:23 AM IST

കിളിമാനൂർ: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രയ്ക്കുള്ള നടപടികളാരംഭിച്ച് മോട്ടോർ വാഹനവകുപ്പ്. സ്കൂളുകൾക്കും ഡ്രൈവർമാർക്കും നി‌ർദ്ദേശങ്ങൾ നൽകിത്തുടങ്ങി. സ്കൂൾ ബസ്,ഡ്രൈവർമാരുടെ മുൻകാല ചരിത്രം എന്നിവ സ്കൂൾ അധികൃതർ പരിശോധിച്ച് ഉറപ്പുവരുത്തണം. കുറഞ്ഞത് 10 വർഷത്തെ ഡ്രൈവിംഗ് പരിശീലനം ഉ ണ്ടായിരിക്കണം. മദ്യപിച്ചു വാ ഹനം ഓടിച്ചവരോ,​അപകടകരമായോ അമിത വേഗതയിലോ വാഹനം ഓടിച്ചതിന് ശി ക്ഷിക്കപ്പെട്ട വരെയോ ഡ്രൈവറായി നിയമിക്കരുത്.എല്ലാ സ്കൂൾ ബസിലും വേഗനിയന്ത്രണ സംവിധാനം (എസ്.എൽ.ഡി) ഘടിപ്പിക്കണം. മണിക്കൂറി ൽ 50 കിലോമീറ്ററാണ് നി ശ്ചയിച്ചിരിക്കുന്ന പരമാവധി വേഗത. സ്കൂൾ മേഖലകളിൽ 30 കിലോമീറ്റർ മാത്രമേ പാടുള്ളൂ. എല്ലാ സ്കൂൾ ബസുകളിലും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് സ്ഥാപിക്കണം. സ്കൂളിന്റെ പേരും മേൽവിലാസവും ലഭ്യമാകുന്ന ഫോൺ നമ്പറും (വാഹനങ്ങളുടെ ചുമതലയുള്ള നോഡൽ ഓഫീസറുടെ മൊബൈൽ നമ്പർ ഉൾപ്പെടെ) ബസിന്റെ വശങ്ങളിലും പിന്നിലും രേഖപ്പെടുത്തിയിരിക്കണം. കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനും റോഡ് മുറിച്ചു കടക്കുന്നതിനും അവശ്യഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകുന്നതിനും പരിശീലനം ലഭിച്ച ആയ/ ഡോർ അറ്റൻഡർ വാഹനത്തിലെ വാതിലിന്റെ എണ്ണത്തിന നുസരിച്ച് സ്കൂൾ ബസുകളിൽ ഉണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്.

 കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുന്ന പ്രൈവറ്റ് വാഹനങ്ങളിൽ 'ഓൺ സ്കൂൾ ഡ്യൂട്ടി ' എന്ന് രേഖപ്പെടുത്തണം

 വാതിൽ തുറന്നുവച്ച അവസ്ഥയിൽ ബസ് സ‌ർവീസ് നടത്തരുത്. സഡൻ ബ്രേക്കും സ‌ഡൻ ആക്സിലറേറ്ററും ഒഴിവാക്കുക

 യാത്രചെയ്യുന്ന കുട്ടികളുടെ പേരും മേൽവിലാസവും രക്ഷകർത്താവിന്റെ ഫോൺ നമ്പറും വാഹനത്തിൽ പ്രദ‌ർശിപ്പിക്കണം

 വാഹനത്തിന്റെ രേഖകൾ സൂക്ഷിക്കണം. എം പരിവാ‌ർ, ഡിജിലോക്കർ എന്നീ ആപ്പുകൾ മുഖേന ഡിജിറ്റലായും സൂക്ഷിക്കണം

 സ്കൂൾ വാഹനങ്ങളിൽ വിദ്യാർത്ഥികളെ നിറുത്തിയുള്ള യാത്ര പാടില്ലെന്ന് മോട്ടോർ വാഹനവകുപ്പ് നിർദ്ദേശം നൽകി.സ്കൂൾ ബസുകളുടെ പരമാവധി വേഗത 50 കി.മീ ആയിരിക്കണം.