സ്നേഹയാത്രയൊരുക്കി പച്ച തുരുത്ത്
Monday 25 May 2026 1:27 AM IST
പാലോട്:ഒറ്റയ്ക്കും ഒറ്റപ്പെട്ടും കഴിയുന്ന വയോജനങ്ങളുടെ കൂട്ടായ്മയായ പച്ച തുരുത്ത്, മജിഷ്യൻ മുതുകാടിന്റെ മാജിക് പ്ലാനറ്റിലേക്ക് ജീവകാരുണ്യ സംഘടനയായായ തണൽ ഒമാന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വിനോദയാത്ര ഹൃദ്യമായി. ഭിന്നശേഷിക്കാരും കിടപ്പുരോഗികളും പുറംലോകത്തെ മനോഹരമായ കാഴ്ചകൾ ആസ്വദിച്ചു. ഗോപിനാഥ് മുതുകാടുമായി വയോജനങ്ങൾ അനുഭവങ്ങൾ പങ്കിട്ടു. ഓരോ അമ്മമാർക്കും ഉപഹാരങ്ങൾ നൽകിയും ആശ്ലേഷിച്ചുമാണ് മുതുകാട് യാത്രയാക്കിയത്. തുരുത്ത് ചെയർമാൻ നന്ദിയോട് സതീശൻ,തണൽ ഒമാൻ പ്രസിഡന്റ് ജി.സി.ബാബു തുടങ്ങിയവർ നേതൃത്വം നൽകി.