വിസ്ഡം ആദർശ സമ്മേളനം
Monday 25 May 2026 1:29 AM IST
നിലമേൽ: 'നിർഭയത്വം തൗഹീദിലൂടെ' എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ആദർശ സമ്മേളനം സമാപിച്ചു. ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അൻസാരി വെഞ്ഞാറമൂട് അദ്ധ്യക്ഷനായി. എം.എം.നസീർ എം.എൽ.എ മുഖ്യാതിഥിയായ പരിപാടിയിൽ അർഷദ് അൽഹികമി,അബ്ദുള്ള സ്വലാഹി മാഞ്ഞാലി,വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ വൈസ്പ്രസിഡന്റ് അൻസാറുദ്ദീൻ സ്വലാഹി,വിസ്ഡം സ്റ്റുഡൻസ് ജില്ലാ പ്രവർത്തകസമിതിയംഗം ജസീൽ അൽ ഹികമി,മുഹമ്മദ് റാഫി,സുനിൽ ഖാൻ എന്നിവർ സംസാരിച്ചു.