തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 909 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 520 പേർ രോഗമുക്തരായി. 5,768 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 668 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 5 പേർ ആരോഗ്യ പ്രവർത്തകരാണ്. രോഗലക്ഷണങ്ങളെത്തുടർന്ന് ജില്ലയിൽ 2,294 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 24,692 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. നിരീക്ഷണത്തിലുണ്ടായിരുന്ന 777 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |