SignIn
Kerala Kaumudi Online
Friday, 19 April 2024 2.33 AM IST

പ്രതിരോധം ഊർജ്ജിതമാക്കാൻ അദ്ധ്യാപകരും

s

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാൻ തദ്ദേശ സ്ഥാപന വാർഡ് തലത്തിൽ അദ്ധ്യാപകരെ നിയോഗിച്ചു. വാർഡ്തല ദ്രുതകർമ സേനയുടെ ഭാഗമായിട്ടാകും പ്രവർത്തിക്കുക. കോർപ്പറേഷന്റെ ഒരു ഡിവിഷനിൽ അഞ്ചു പേർ,ഒരു മുനിസിപ്പൽ ഡിവിഷനിൽ രണ്ടു പേർ, ഗ്രാമ പഞ്ചായത്ത് വാർഡിൽ ഒരാൾ എന്നിങ്ങനെയാണ് അദ്ധ്യാപകരെ നിയോഗിച്ചിരിക്കുന്നതെന്നു കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു.

ചുമതലകൾ

ഓരോ ദിവസത്തെയും പട്ടിക പ്രകാരമുള്ള കെവിഡ് രോഗികളുടെ വിവരശേഖരണം നടത്തുക

 പ്രാഥമിക സമ്പർക്കപ്പട്ടിക തയ്യാറാക്കി ജാഗ്രതാ പോർട്ടലിൽ രേഖപ്പെടുത്തുക

കൊവിഡ് സ്ഥിരീകരിക്കുന്നവർ ഹോം ഐസൊലേഷൻ,സി.എഫ്.എൽ.ടി.സി, സി.എസ്.എൽ.ടി.സി, ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സയിലുണ്ടെന്ന് ഉറപ്പാക്കാൻ റാപ്പിഡ് റെസ്‌പോൺസ് ടീമിനെ സഹായിക്കുക

 പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ സമ്പർക്കത്തിന്റെ തൊട്ടടുത്ത ദിവസം

മുതൽ ക്വാറന്റൈനിലാണെന്ന് ഉറപ്പാക്കുക

 ഫോണിൽ ബന്ധപ്പെട്ട് ചികിത്സയും പരിശോധനയും ആവശ്യമുള്ളവരുടെ

വിവരം റാപ്പിഡ് റെസ്‌പോൺസ് ടീമിനെ അറിയിക്കുക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.