SignIn
Kerala Kaumudi Online
Friday, 19 April 2024 2.34 AM IST

പൊലീസ് ട്രെയിനിംഗ് കോളേജിലെ 37 ട്രെയിനികൾക്ക് കൊവിഡ്

ccc

തിരുവനന്തപുരം:തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 37 ട്രെയിനികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇന്നലെ നടത്തിയ പരിശോധനയിൽ 7 പേർക്ക് നെഗറ്റീവായി.രണ്ട് ട്രെയിനിംഗ് ഇൻസ്ട്രക്ടർമാർക്കും രോഗം സ്ഥിരീകരിച്ചു.രോഗം ബാധിച്ചവരെ പേരൂർക്കട,വട്ടിയൂർക്കാവ്, പി.എം.ജി എന്നിവിടങ്ങളിലെ സി.എഫ്.എൽ.ടി.സികളിലേക്ക് മാറ്റി.തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നാട്ടിൽ പോയി മടങ്ങി വന്നവർക്കും രോഗം ബാധിച്ചിട്ടുണ്ട്. സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേർക്കും രോഗ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല.137 ട്രെയിനികളാണ് ഇവിടെയുള്ളത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുള്ളവരെ കോളേജിലെ പ്രത്യേക ബാരക്കുകളിൽ ക്വാറന്റൈനിൽ താമസിപ്പിച്ചിരിക്കുകയാണ്. രോഗം ഭേദമായി വരുന്നവരെ റിവേഴ്സ് ക്വാറന്റൈനിലാക്കാൻ വീടുകളിലേക്ക് അയയ്ക്കണമെന്ന ആവശ്യവും ഉയർന്നു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തും. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് കോളേജ് അധികൃതർ കത്ത് നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.