SignIn
Kerala Kaumudi Online
Friday, 29 March 2024 2.00 AM IST

മണ്ണിനെ അറിയാനൊരു മ്യൂസിയം

1

ശ്രീകാര്യം: ഒരിഞ്ചു കനത്തിൽ മണ്ണുണ്ടാകാൻ വർഷങ്ങൾ വേണമെന്നാണ് കണക്ക്. നമുക്ക് ചുറ്റുമുള്ള മണ്ണിന്റെ മഹത്വം നാം അറിഞ്ഞിരിക്കണം. മണ്ണിനെ അറിയാനായി തലസ്ഥാനത്ത് ഒരു മ്യൂസിയം തന്നെയുണ്ടെന്ന കാര്യം പലർക്കുമറിയില്ലെന്നതാണ് സത്യം. ശ്രീകാര്യത്തിനടുത്ത് പാറോട്ടുകോണത്താണ് സർക്കാരിന്റെ കീഴിലുള്ള മണ്ണുപരിവേഷണ-സംരക്ഷണവകുപ്പിന്റെ മണ്ണുപരിശോധനശാല സ്ഥിതിചെയ്യുന്നത്.

കേരളത്തിലെ സമ്പന്നമായ മണ്ണ് വൈവിദ്ധ്യം ആധുനിക സാങ്കേതിക മികവോടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മണ്ണുപരിശോധനയ്ക്കുള്ള വിശാലമായ ലാബാണുള്ളത്. മുകളിലത്തെ രണ്ടു നിലകളിലാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. മൈക്രോ ബയോളജി ലാബ് കൂടി സജ്ജമാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും വിപുലവും പ്രധാനപ്പെട്ടതുമായ മണ്ണ് മ്യൂസിയമായി ഇവിടം മാറും. 2014ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വിവിധ ലാബ് ജീവനക്കാർ ഉൾപ്പെടെ 18 പേരാണ് ഇവിടെയുള്ളത്. ഇപ്പോഴത്തെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറാണ് രണ്ടാംനിലയിലെ പ്രദർശനം 2018ൽ ഉദ്ഘാടനം ചെയ്‌തത്. സീനിയർ സോയിൽ കെമിസ്റ്റ് ബിന്ദു രാജഗോപാലും അസിസ്റ്റന്റ് ഡയറക്ടർ സിനി സത്യശീലനുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

മ്യൂസിയത്തിലുള്ളത്

--------------------------------------

താഴത്തെ നിലയിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് 14 ജില്ലകളുടെയും വിവിധ ഭാഗങ്ങളിൽ നിന്നെടുത്ത 82 മണ്ണ് പരിഛേദികകളാണ്. മേൽമണ്ണ് മുതൽ രണ്ടുമീറ്റർ വരെ ആഴത്തിൽ വെട്ടിയെടുത്ത പാളിയാണ് പരിഛേദിക.വനം, തീരം, പാടം, ചെങ്കൽപ്പറമ്പുകൾ, കടൽ നിരപ്പിനെക്കാൾ താഴ്ന്ന കരകൾ തുടങ്ങി പലതരം സ്ഥലങ്ങളിലെയും മണ്ണിന്റെ ഘടന ഇവിടെ കാണാം. സ്ഥലം, ആ മണ്ണിന്റെ ഭൗതികവും രാസപരവും ജൈവികവുമായ സവിശേഷതകൾ, ഏതു കൃഷിക്കാണ് നല്ലത്, കൃഷി വിജയിക്കാൻ എന്തു ചേർക്കണം തുടങ്ങിയ വിവരങ്ങൾ വിവരണമായി രേഖപ്പെടുത്തിയിട്ടുണ്ട്. പലതരം പാറകളുടെയും ധാതുക്കളുടെയും കഷണങ്ങൾ, അവ പൊടിഞ്ഞുണ്ടാകുന്ന പല വലിപ്പത്തിലുള്ള മണൽത്തരികൾ, മണ്ണ് തുടങ്ങിയവയുടെ സാമ്പിളുകളും കാണാം. മണ്ണും ജലവും സംരക്ഷിക്കാനുള്ള മഴക്കുഴികൾ, കയ്യാലകൾ, തടങ്ങൾ, തടയണകൾ, ജൈവ വേലി തുടങ്ങിയവയുടെയും കോൾ, കായ്പാട്, കുട്ടനാട്, പൊക്കാളി പാടങ്ങളുടെ മാതൃകകളും ഇവിടെയുണ്ട്.

പ്രവർത്തന സമയം: പ്രവൃത്തി ദിവസങ്ങളിൽ

രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ

ടിക്കറ്റ് നിരക്ക്

------------------------------

 സ്‌കൂൾ കുട്ടികൾക്ക് 15 ₹

 കോളേജ് വിദ്യാർഥികൾക്ക് -20 ₹

 മുതിർന്നവർക്ക് - 30 ₹

പ്രത്യേക പരിശീലനവും അറിവും

-------------------------------------------

ഒരു പകൽ തങ്ങാൻ തയ്യാറുള്ളവർക്ക് ഇവിടെ മണ്ണുസംരക്ഷണത്തിന്റെ പരിശീലനം നൽകും. 40 മുതൽ 50 വരെ ആളുകളുള്ള സംഘത്തിനാണ് പരിശീലനം. ഇവർക്ക് പ്രവേശനവും ഭക്ഷണവും പരിശീലനവും സൗജന്യമാണ്. പരിശീലന ശേഷം സർട്ടിഫിക്കറ്റും നൽകും.

 പ്രവർത്തനം തുടങ്ങിയത് - 2014ൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.