തിരുവനന്തപുരം:കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി ജില്ലയിലെ എട്ട് തദ്ദേശ സ്ഥാപനങ്ങളിൽക്കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു.നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലും വെമ്പായം,ആനാട്,പള്ളിക്കൽ,പുല്ലമ്പാറ, പോത്തൻകോട്,കാഞ്ഞിരംകുളം,കുളത്തൂർ പഞ്ചായത്തുകളിലുമാണ് സി.ആർ.പി.സി 144 പ്രകാരമുള്ള നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ പ്രദേശങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലെത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് കളക്ടർ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |