SignIn
Kerala Kaumudi Online
Thursday, 25 April 2024 4.08 PM IST

വോട്ടെണ്ണലിന് ഒരുക്കം പൂർത്തിയായി

election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമായി. ജില്ലയിലെ പത്തു നിയമസഭാ മണ്ഡലങ്ങളുടെ വോട്ടുകൾ നാലാഞ്ചിറ മാർ ഇവാനിയോസ് നഗറിലെ വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിലാകും നടക്കുക.

വോട്ടെണ്ണൽ കേന്ദ്രങ്ങൾ

1) വർക്കല - സർവോദയ ഐ.സി.എസ്.ഇ. സ്‌കൂളിന്റെ സിൽവർ ജൂബിലി ഓഡിറ്റോറിയം
2) ആറ്റിങ്ങൽ - സർവോദയ ഐ.സി.എസ്.ഇ. സ്‌കൂളിന്റെ സെന്റ് പീറ്റേഴ്‌സ് ബ്ലോക്ക്
3) ചിറയിൻകീഴ് - മാർ ഇവാനിയോസ് കോളേജ് ഓഡിറ്റോറിയം
4) നെടുമങ്ങാട് - സെന്റ് ജോൺസ് എച്ച്.എസ്.എസ്
5) വാമനപുരം - മാർ ഇവാനിയോസ് കോളേജിന്റെ മെയിൻ ബിൽഡിംഗിന്റെ മൂന്നാം നില
6) അരുവിക്കര - മാർ ഗ്രിഗോറിയോസ് കോളേജ് ഒഫ് ലാ മൂന്നാം നില
7) പാറശാല - സർവോദയ സി.ബി.എസ്.ഇ സ്‌കൂൾ
8) കാട്ടാക്കട - മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനീയറിംഗ്
9) കോവളം - മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജ്
10) നെയ്യാറ്റിൻകര - മാർ ഗ്രിഗോറിയോസ് കോളേജ് ഒഫ് ലാ ഗ്രൗണ്ട് ഫ്‌ളോർ

മറ്റു മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ

1) കഴക്കൂട്ടം - ലയോള സ്‌കൂൾ, ശ്രീകാര്യം
2) വട്ടിയൂർക്കാവ് - സെന്റ് മേരീസ് സ്‌കൂൾ, പട്ടം
3) തിരുവനന്തപുരം - മണക്കാട് ഗേൾസ് എച്ച്.എസ്.എസ്
4) നേമം - കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ

മൂന്നു ഹാളുകൾ, 21 ടേബിളുകൾ

വോട്ടെണ്ണൽ ദിവസം രാവിലെ ആറിന് സ്‌ട്രോങ് റൂമുകൾ തുറക്കും. മൂന്നു ഹാളുകളിലാകും ഓരോ മണ്ഡലത്തിന്റെയും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുക. ഒരു ഹാളിൽ ഏഴു ടേബിളുകൾ സജ്ജമാക്കും. മൂന്നു ഹാളിലുമായി 21 ടേബിളുകളുണ്ടാകും. ഒരു റൗണ്ടിൽ 21 ബൂത്തുകൾ എന്ന നിലയിൽ 15 - 16 റൗണ്ടുകളിൽ വോട്ടെണ്ണൽ പൂർത്തിയാകും.തപാൽ വോട്ടുകൾ പ്രത്യേക ടേബിളുകളിലായാണ് എണ്ണുക. ഒരു ടേബിളിൽ ഒരു റൗണ്ടിൽ 500 പോസ്റ്റൽ ബാലറ്റ് വീതം എണ്ണും. ഓരോ മണ്ഡലത്തിലെയും തപാൽ വോട്ടുകൾ മുഴുവനും എണ്ണിത്തീർന്ന ശേഷമേ അതതു മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ അവസാനത്തെ രണ്ടു റൗണ്ട് വോട്ടെണ്ണൂ. ഇതിനു ശേഷം അഞ്ചു വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ കൂടി എണ്ണി തിട്ടപ്പെടുത്തിയ ശേഷമാകും വിജയിയെ പ്രഖ്യാപിക്കുക.

കൗണ്ടിംഗ് ഏജന്റുമാർക്ക് ആന്റിജൻ പരിശോധനയ്ക്ക് 14 കേന്ദ്രങ്ങൾ

1) വർക്കല - വർക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
2) ആറ്റിങ്ങൽ - ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
3) ചിറയിൻകീഴ് - ചിറയിൻകീഴ് താലൂക്ക് ഓഫീസ്
4) നെടുമങ്ങാട് - നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
5) വാമനപുരം - ജി.എച്ച്.എസ്.എസ് വെഞ്ഞാറമൂട്
6) കഴക്കൂട്ടം - പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
7) വട്ടിയൂർക്കാവ് - പട്ടം സെന്റ് മേരീസ് സ്‌കൂളിലെ മാർ ഗ്രിഗോറിയോസ് ഓഡിറ്റോറിയം
8) തിരുവനന്തപുരം - തൈക്കാട് മോഡൽ സ്‌കൂൾ
9) നേമം - പാപ്പനംകോട് ശ്രീ ചിത്തിരതിരുനാൾ എൻജിനീയറിംഗ് കോളേജ്
10) അരുവിക്കര - വെള്ളനാട് ഗവൺമെന്റ് എൽ.പി. സ്‌കൂൾ
11) പാറശാല - പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
12) കാട്ടാക്കട - കാട്ടാക്കട കുളത്തുമ്മൽ ഗവ. എൽ.പി. സ്‌കൂൾ
13) കോവളം - ബാലരാമപുരം എച്ച്.എസ്.എസ്. ഹയർ സെക്കൻഡറി ബ്ലോക്ക് ഓഡിറ്റോറിയം
14) നെയ്യാറ്റിൻകര - നെയ്യാറ്റിൻകര ഗവൺമെന്റ് ബോയ്‌സ് എച്ച്.എസ്.എസ്. ഓഡിറ്റോറിയം
പുറമേ ഐ.സി.എം.ആർ. അംഗീകരിച്ചിട്ടുള്ള മറ്റു ലാബുകളിലും പരിശോധന നടത്താം

ജീവനക്കാർക്കു പരിശോധന കളക്ടറേറ്റിലും താലൂക്ക് ഓഫീസിലും

കൊവിഡ് വാക്‌സിനേഷന്റെ ഒന്നാം ഡോസ് സ്വീകരിച്ചവരും രണ്ടാം ഡോസ് സ്വീകരിക്കുന്നതിനു കാലാവധിയാകാത്തവരുമായ ജീവനക്കാർക്കും ആർ.ടി.പി.സി.ആർ, ആന്റിജൻ പരിശോധന നടത്തേണ്ട മറ്റു ജീവനക്കാർക്കുമായി ഇന്നും നാളെയും കളക്ടറേറ്റിലും ജില്ലയിലെ താലൂക്ക് ഓഫീസുകളിലും ആന്റിജൻ പരിശോധന നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, ELECTION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.