തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ സംയുക്ത യോഗം ചേരും.
ഇന്ന് പെരുങ്കടവിള, വർക്കല, നെടുമങ്ങാട്, വെള്ളനാട് ബ്ലോക്കുകളിലും നാളെ അതിയന്നൂർ, കിളിമാനൂർ, വാമനപുരം ബ്ലോക്കുകളിലുമാണ് യോഗം കൂടുന്നത്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ / ചെയർപേഴ്സൺ, മെഡിക്കൽ ഓഫീസർ, ഹെൽത്ത് സൂപ്പർവൈസർ എന്നിവർ പങ്കെടുക്കണം. അതത് ബ്ലോക്കുകളിലാണ് യോഗം നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |