പോത്തൻകോട്:കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പുത്തൻതോപ്പ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കാൻ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചതായി പ്രസിഡന്റ് ഹരിപ്രസാദ് അറിയിച്ചു. ആശുപത്രിയിൽ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സേവനങ്ങൾ തടസമില്ലാതെ ലഭ്യമാക്കാൻ പകരം സംവിധാനമൊരുക്കും.കൂടാതെ ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലും കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാനും അവശ്യമരുന്നുകൾ വാങ്ങി നൽകാനും സൗജന്യ വാഹന സൗകര്യമൊരുക്കാൻ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചു. സൗജന്യ സേവനങ്ങൾക്കായി 9495300952 ,8281040509 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |