SignIn
Kerala Kaumudi Online
Thursday, 25 April 2024 5.55 AM IST

ശമിക്കാതെ വ്യാപനം,ഇന്നലെ 3,494 പേർക്ക്

d

തിരുവനന്തപുരം:ജില്ലയിലെ കാെവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു.ഇന്നലെ 3,494 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കണക്കും ഇതു തന്നെയാണ്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 38,870 ആയി ഉയർന്നു.അതേസമയം ഇന്നലെ രോഗമുക്തി നേടിയവരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ടായത് നേരിയ ആശ്വാസം പകരുന്നുണ്ട്. 2,696 പേരാണ് ഇന്നലെ രോഗമുക്തരായത്.പുതുതായി 7,334 പേരെക്കൂടി നിരീക്ഷണത്തിലാക്കിയതോടെ കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 94,854 ആയി. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27 ശതമാനമാണ്.ഇത് തുടർച്ചയായി 20ന് മുകളിൽ തുടരുന്നത് രോഗ വ്യാപനം വീണ്ടും വർദ്ധിക്കാനിടയാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.ഇതിന്റെ സൂചനയെന്നോണം സമ്പർക്ക രോഗികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്.ഇന്നലെ മാത്രം 3,231 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 12 പേർ ആരോഗ്യ പ്രവർത്തകരാണ്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 4,784 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.