SignIn
Kerala Kaumudi Online
Thursday, 25 April 2024 10.06 PM IST

ഗർഭിണികൾക്ക് വീടിനുള്ളിലും ഡബിൾ മാസ്ക്

dd

തിരുവനന്തപുരം: ഗർഭിണികൾ വീടിനുള്ളിലും ഡബിൾ മാസ്ക് ധരിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയിൽ കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണിത്.ഇവർ ടോയ്ലെറ്റ് സൗകര്യമുള്ള ഒരു മുറിയിൽ കഴിയുകയും വീട്ടിലെ പൊതു ഇടങ്ങൾ കഴിയുന്നതും ഉപയോഗിക്കാതിരിക്കുകയും ചെയ്യണം. പുറത്തുപോയി വരുന്നവരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടരുത്. അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക. ആശുപത്രികളിൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പോവുക. അല്ലാത്തപക്ഷം ഇ -സഞ്ജീവനി ടെലി മെഡിസിൻ ഉപയോഗിക്കേണ്ടതാണ്. പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുകയും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. ആരോഗ്യ സംബന്ധമായ വിവരങ്ങൾക്ക് ദിശ 1056/104/0471 2552056 എന്ന നമ്പരുമായി ബന്ധപ്പെടാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.