തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം വ്യാപനം കുറയുന്നതിന്റെ സൂചന നൽകി ഇന്നലെത്തെ കൊവിഡ് കണക്കുകൾ. ജില്ലയിൽ ഇന്നലെ 2,570 പേർക്കുകൂടിയാണ് രോഗം ബാധിച്ചത്.ഞായറാഴ്ച 2700 പേർക്കായിരുന്നു കൊവിഡ്. തുടർച്ചയായ ദിവസങ്ങളിൽ എണ്ണം കുറയുന്നത് ആശ്വാസത്തിന് വകനൽകുന്നതാണെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.കഴിഞ്ഞ ദിവസം 23ലുണ്ടായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.2 ശതമാനത്തിലേക്ക് എത്തിയതും ശുഭസൂചകമാണ്.സർക്കാരിന്റെ കൊവിഡ് നിയന്ത്രണങ്ങൾ ഫലം കാണുന്നതിന്റെ സൂചനകളാണ് കണക്കുകളിൽ ഉണ്ടാവുന്ന കുറവെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. മാനദണ്ഡങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്നലെ 3,048 പേർ രോഗമുക്തരായി.18,012 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2,443 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ഇതിൽ 9 പേർ ആരോഗ്യ പ്രവർത്തകരാണ്.ജില്ലയിൽ പുതുതായി 4,166 പേരെക്കൂടി നിരീക്ഷണത്തിലാക്കി.ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 86,134 ആയി.ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 5,977 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |