SignIn
Kerala Kaumudi Online
Thursday, 25 April 2024 10.33 PM IST

ഇളവുകൾ അനുഗ്രഹമല്ല! തുണികൾ പൂപ്പലടിച്ചു, ദുരിതക്കയത്തിൽ ചെറുകിട വ്യാപാരികൾ

kk

തിരുവനന്തപുരം: ' മൂന്നു ദിവസമെങ്കിലും കട തുറക്കാനായെങ്കിൽ, പെരുന്നാൾ കണ്ട് വാങ്ങിക്കൂട്ടിയ പുത്തൻ ഉടുപ്പുകൾ പൂപ്പൽ പിടിച്ച് കാണും.. ' പോത്തൻകോട്ടെ തുണിക്കട ഉടമയും സംഘടനാ പ്രവർത്തകനുമായ സുധീന്ദ്രൻ പറഞ്ഞു. ലോക്ക് ഡൗൺ ഇളവുകൾ ഇടത്തരം തുണിക്കട വ്യാപാരികൾക്ക് കൂടുതൽ ബുദ്ധിമുട്ടായി മാറുകയാണെന്നാണ് പരാതി.

ചെറുകിട രീതിയിൽ കച്ചവടം നടത്തിയിരുന്നവർ ലോക്ക് ഡൗൺ കാലയളവിൽ ഹോം ഡെലിവറി സംവിധാനം ഒരുക്കുമെന്ന ആശങ്കയിലാണ്. വാങ്ങിയ കടത്തിന് പലിശ കൊടുക്കാൻ തന്നെ നെട്ടോട്ടമോടുമ്പോൾ പുതിയ സംവിധാനത്തെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നതാണ് ഇവരുടെ സങ്കടം. പെരുന്നാൾ മുൻകൂട്ടിക്കണ്ട് ഇറക്കിവച്ച തുണികളെല്ലാം കെട്ടുപോലും പൊട്ടിച്ചിട്ടില്ല. 10 ലക്ഷം രൂപ വരെ നഷ്ടം വന്നവർ ഇക്കൂട്ടത്തിലുണ്ട്. ഒരു മാസത്തോളമായി കടകൾ തുറക്കാതായതോടെ മഴവെള്ളം കയറിയും ഇടിമിന്നലേറ്റും ലൈറ്റുകളും ഇൻവെർട്ടറും അടക്കം കത്തിപ്പോയ കടകളും നഗരത്തിലുണ്ട്.

കൊവിഡ് നിയന്ത്രണ വിധേയമായപ്പോഴാണ് പെരുന്നാൾ കച്ചവടത്തിന് തുണികളെത്തിച്ചത്. ഇതിന് പിന്നാലെ കൊവിഡ് രൂക്ഷമായി സ്ഥാപനങ്ങൾക്ക് പൂട്ട് വീഴുകയും ചെയ്‌തു. തുണിക്കടകൾക്കും ജുവലറികൾക്കും പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച് തുറക്കാമെന്നായിരുന്നു അഞ്ചുദിവസം മുമ്പേയുള്ള സർക്കാർ നിർദ്ദേശം. ഓൺലൈൻ വഴി പർച്ചേസിന് മാർഗം കണ്ടെത്തി സാധനങ്ങൾ ഹോം ഡെലിവറിയായി ആവശ്യക്കാർക്കെത്തിക്കണമെന്നും വിവാഹാവശ്യങ്ങൾക്ക് എത്തുന്നവർക്ക് കടകളിൽ ഒരുമണിക്കൂർ ചെലവഴിക്കാമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഇൗ ഇളവുകൾ ഒരുവിധത്തിലും തങ്ങൾക്ക് സഹായകരമാകില്ലെന്നാണ് ചെറുകിട കച്ചവടക്കാർ വ്യക്തമാക്കുന്നത്. വഴിയോര തുണിക്കച്ചവടക്കാരും മുഴുപ്പട്ടിണിയിലാണ്.

ആവശ്യങ്ങൾ

 സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങളുടെയും കടമുറികളുടെയും

ഒരു മാസത്തെ വാടക ഒഴിവാക്കാൻ നടപടി വേണം

 ഡി ആന്റ് ഒ ലൈസൻസ് ഉൾപ്പെടെയുള്ളവ പുതുക്കുന്നതിന്

ആറുമാസക്കാലാവധി അനുവദിക്കുക

 ജി.എസ്.ടി റിട്ടേൺ സമർപ്പിക്കുന്നതിന് സാവകാശം

നൽകി തീയതി നീട്ടി നൽകണം

 എല്ലാത്തരം നികുതികൾക്കും ഇളവ് അനുവദിക്കുക,

 വൈദ്യുതിചാർജിൽ പ്രത്യേക ഇളവുകളും,

അടയ്ക്കുന്നതിനുള്ള തീയതിയും നീട്ടി നൽകുക

 മോറട്ടോറിയം പ്രഖ്യാപിക്കുക

ലോക്ക്ഡൗൺ നാളുകളിൽ അവശ്യസർവീസ് കൂടാതെ മറ്റ് വ്യാപാര സ്ഥാപനങ്ങളും ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും തുറക്കാൻ അനുവദിക്കണം. പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന വിഭാഗമായ വ്യാപാരികളെ കൊവിഡ് വാക്‌സിനേഷന്റെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണം

എൻ.സുധീന്ദ്രൻ, ജില്ലാ പ്രസിഡന്റ്

വ്യാപാരി വ്യവസായി സമിതി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.