മല്ലപ്പള്ളി : വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന 90 ലിറ്റർ കോട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ബി. ബിനുവിന്റെ നേതൃത്വത്തിൽ പിടികൂടി നശിപ്പിച്ചു. പടുതോട്ട് താഴത്തുവെള്ളറ വീട്ടിൽ ഷിജുവിനെ (39) അറസ്റ്റ് ചെയ്തു. ഇയാൾ നിരവധി കേസുകളിൽ പ്രതിയും, 105 ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ ഒന്നാം പ്രതിയായി വിചാരണ നേരിട്ടയാളുമാണ്. പട്രോളിംഗ് ഡ്യൂട്ടിക്കിടെ വെണ്ണിക്കുളത്ത് പിടികൂടിയ മദ്യപനെ ചോദ്യം ചെയ്തപ്പോഴാണ് ചാരായത്തിന്റെ ഉറവിടം കണ്ടെത്തിയത്. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർ വി.കെ. സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജി. വിജയദാസ്, എൻ.ബി. സുമോദ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എസ്. ജിജി ബാബു, എ.സി. രാമചന്ദ്ര മാരാർ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |